റഫാൽ ഇടപാട്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രസർക്കാരിന്റെ പുതിയ സത്യവാങ്മൂലം

റഫാൽ പുനഃപരിശോധന ഹർജികളിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു. റഫാൽ യുദ്ധ വിമാന ഇടപാടിനെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യം ഇല്ല. കോടതിയിൽ ഹാജരാക്കിയത് മോഷ്ടിക്കപ്പെട്ട ഫയൽ കുറിപ്പുകളാണെന്നും അവ അന്തിമ തീരുമാനമായി കണക്കാക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. പുനഃപരിശോധന ഹർജികൾക്ക് ഒപ്പം ഫയൽ ചെയ്തിരിക്കുന്ന രേഖകൾ പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യ ഫയൽ കുറുപ്പികളാണെന്നും കേന്ദ്ര സർക്കാർ പറയുന്നു.
കരാർ വ്യവസ്ഥകൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവിധ ഏജൻസികൾ നൽകിയ ശുപാർശകൾ അടങ്ങുന്നതാണ് ഈ ഫയൽ. ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷച്ചതിനെ സമാന്തര ചർച്ച എന്ന് വിശേഷിപ്പിക്കാൻ ആകില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Read Also : റഫാൽ ഇടപാടിന് പിന്നാലെ അനിൽ അംബാനിക്ക് 143 കോടി യൂറോയുടെ നികുതിയിളവ് നൽകി ഫ്രഞ്ച് സർക്കാർ
റഫാൽ യുദ്ധവിമാന ഇടപാടിനെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യമില്ല. ഡിസംബറിലെ ഉത്തരവ്, മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ പുനഃ പരിശോധിക്കരുതെന്ന് കേന്ദ്രം ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിഎജി പരിശോധിച്ചതാണ്. യുപിഎ സർക്കാറിന്റെ കാലത്ത് നിശ്ചയിച്ചിരുന്ന വിലയേക്കാൾ 2.86 % കുറവാണ് നിലവിലേതെന്നും കേന്ദ്രം പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here