Advertisement

റയാൻ പരഗ് പൊരുതി; ഡൽഹിക്ക് 116 റൺസ് വിജയലക്ഷ്യം

May 4, 2019
Google News 0 minutes Read

രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 116 റൺസ് വിജയ ലക്ഷ്യം. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 115 റൺസാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ട് രാജസ്ഥാൻ ബാറ്റിംഗ് നിര തകർന്നടിഞ്ഞപ്പോൾ തൻ്റെ ആദ്യ ഐപിഎൽ അർദ്ധ സെഞ്ചുറിയുമായി തിളങ്ങിയ റയാൻ പരഗ് ആണ് രാജസ്ഥാനെ വൻ തകർച്ചയിൽ നിന്നും കര കയറ്റിയത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ അമിത് മിശ്രയും ഇഷാന്ത് ശർമ്മയും ചേർന്നാണ് രാജസ്ഥാനെ തകർത്തത്.

ഫിറോസ് ഷാ കോട്ലയിലെ സ്ലോ പിച്ചിൽ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ അജിങ്ക്യ രഹാനെയെ രാജസ്ഥാന് നഷ്ടമായി. രഹാനെയെയും ലിവിംഗ്സ്റ്റണെയും തൻ്റെ ആദ്യ രണ്ടോവറിൽ പുറത്താക്കിയ ഇഷാന്ത് രാജസ്ഥാന് കനത്ത പ്രഹരമേല്പിച്ഛു. 5 റൺസെടുത്ത സഞ്ജു റണ്ണൗട്ടായതോടെ ഒരു വലിയ തകർച്ച രാജസ്ഥാൻ മുന്നിൽ കണ്ടു. മഹിപാൽ ലോംറോർ (8), ശ്രേയാസ് ഗോപാൽ (12), സ്റ്റുവർട്ട് ബിന്നി  (0), കൃഷ്ണപ്പ ഗൗതം (6), ഇഷ് സോധി (6) തുടങ്ങിയവരൊക്കെ വളരെ വേഗം പുറത്തായെങ്കിലും ഒരു വശത്ത് പിടിച്ചു നിന്ന റയാൻ പരഗ് അവസാന ഓവറിൽ തൻ്റെ ആദ്യ ഐപിഎൽ ഫിഫ്റ്റി കുറിച്ചു. ഇതോടെ ഐപിഎല്ലിൽ അർദ്ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡും പരഗിനു സ്വന്തമായി. ഇന്നിംഗ്സിലെ അവസാന പന്തിൽ പുറത്താകുമ്പോൾ 49 പന്തുകളിൽ 50 റൺസായിരുന്നു പരഗിൻ്റെ സ്കോർ.

അമിത് മിശ്രയും ഇഷാന്ത് ശർമ്മയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ട്രെൻ്റ് ബോൾട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here