വീണ്ടും ഹ്രസ്വദൂര മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ

ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കുമൊടുവില്‍ ആണവായുധങ്ങളോ ബാലിസ്റ്റിക് മിസൈലുകളോ പരീക്ഷിക്കില്ലെന്ന ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ന്റെ ഉറപ്പിനു പിന്നാലെ, ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്.
എന്നാല്‍ ഏതു തരം ആണവായുധ പരീക്ഷണമാണ് നടത്തിയെതെന്ന് വ്യക്തമല്ല. ദക്ഷിണ കൊറിയയാണ് ഇത് സംബന്ധിച്ച് വിവരം പുറത്തു വന്നത്.
ഉത്തരകൊറിയയുടെ ഈ മിസൈല്‍ പരീക്ഷണത്തില്‍ അമേരിക്കയുമായി വിശകലന ചര്‍ച്ച നടത്തുമെന്നും ദക്ഷിണകൊറിയ അറിയിച്ചു. തുടര്‍ന്നും ആണവ പരീക്ഷണങ്ങളുമായി മുന്നോടടു പോകാനാണ് ഉത്തര കൊറിയയുടെ നടപടിയെങ്കില്‍ അതിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഉത്തരകൊറിയ അറിയിച്ചു.
ജപ്പാന്‍ അധീനതയിലുള്ള സമുദ്ര മേഖലയിലാണോ ഉത്തരകൊറിയ പരീക്ഷണം നടത്തിയതെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ജപ്പാന്‍ വക്താവും അറിയിച്ചു. ജപ്പാനെ മിസൈല്‍ പരീക്ഷണം ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്നും അന്വേഷിക്കുമെന്ന് അമേരിക്കയും അഭിപ്രായപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here