ഇനി മുതല്‍ ഫേസ്ബുക്കിന് സ്വന്തമായി കറന്‍സിയും…!

ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യമാധ്യമ ശൃഖലയായ ഫേസ്ബുക്ക് സ്വന്തമായി കറന്‍സി പുറത്തിറക്കുന്നു. ഇംഗ്ലീഷ് മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടനുസരിച്ച് ക്രിപ്‌റ്റോ കറന്‍സി ബിറ്റ്‌സ് കോയിന്‍ മോഡലിലാവും ഫേസ്ബുക്ക് കറന്‍സി നിര്‍മ്മിക്കുക.

ല്വിക്ക്വുഡ് കറന്‍സിയില്‍ നിന്നുമാറി ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഉതകുംവിധം ഡിജിറ്റല്‍ കറന്‍സിയാണ് ഫേസ്ബുക്ക് നിര്‍മ്മിക്കുക. ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുടെ സഹായത്താലാവും കറന്‍സി പുറത്തിറക്കുക. ഫേസ്ബുക്ക് മുന്‍ പേപാല്‍ പ്രസിഡന്റ് ഡേവിഡ് മാര്‍ക്കസിന്റെ നേതൃത്ത്വത്തിലാവും കറന്‍സി നിര്‍മ്മിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഫേസ്ബുക്കിന്റെ കറന്‍സി ഇന്ത്യയിലാവും ആദ്യം അവതരിപ്പിക്കുക എന്നാണ് സൂചന. ആഗോളതലത്തില്‍ ബിറ്റ്‌കോയിനും ക്രിപ്‌റ്റോകറന്‍സിയ്ക്കും ഡിമാന്റ് കുറയുന്ന സാഹചര്യത്തില്‍ ഫേസ്ബുക്കിന്റെ ഈ ഉദ്യമം എത്രത്തോളം വിജയകരമാവും എന്ന് ഉറ്റു നോക്കുകയാണ് ടെക് ലോകം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top