Advertisement

ചെന്നൈയെ വീഴ്ത്തി പഞ്ചാബ്; ജയം ആറ് വിക്കറ്റിന്

May 5, 2019
Google News 5 minutes Read

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റിന്റെ ആശ്വാസ ജയം.ചെന്നൈ ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം 18 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടക്കുകയായിരുന്നു. സ്‌കോർ- ചെന്നൈ സൂപ്പർ കിങ്‌സ് – 170/5 (20 ഓവർ), കിങ്‌സ് ഇലവൻ പഞ്ചാബ് 173/4 (18 ഓവർ).


36 പന്തിൽ നിന്നും 71 റൺസ് അടിച്ചു കൂട്ടിയ ലോകേഷ് രാഹുലിന്റെ ബാറ്റിങാണ് പഞ്ചാബിനെ വിജയത്തിലേക്കെത്തിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ രാഹുലും ക്രിസ് ഗെയിലും (28) ചേർന്ന് 108 റൺസ് നേടി. മായങ്ക് അഗർവാൾ 7 റൺസും നിക്കോളാസ് 36 റൺസുമെടുത്ത് പുറത്തായി.

മൻദീപ് സിങ്(11) സാം കറൻ (6) എന്നിവർ ചേർന്നാണ് പഞ്ചാബിനെ വിജയലക്ഷ്യം കടത്തിയത്. ചെന്നൈയ്ക്കു വേണ്ടി ഹർഭജൻ സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി.പഞ്ചാബിനോട് പരാജയപ്പെട്ടെങ്കിലും നെറ്റ് റൺറേറ്റിന്റെ  അടിസ്ഥാനത്തിൽ ചെന്നൈ തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.  പ്ലേ ഓഫിലെത്താതെ  ആറാം സ്ഥാനത്തോടെയാണ് ഈ സീസണിൽ പഞ്ചാബിന്റെ മടക്കം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here