ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനം; ഫുൾ കോർട്ട് വിളിച്ച് ചേർക്കണം എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്

ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക പീഡന പരാതിയിൽ ഫുൾ കോർട്ട് വിളിച്ച് ചേർക്കണം എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുവതിയുടെ പരാതി അന്വേഷിക്കുന്ന ആഭ്യന്തര അന്വേഷണ സമിതി അധ്യക്ഷൻ ജസ്റ്റിസ് ബോബ്‌ഡെക്ക് മെയ് 2 ന് നൽകിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ആഭ്യന്തര അന്വേഷണ സമിതിയിൽ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച വനിത ജഡ്ജിമാരിൽ ഒരാളെ കൂടി ഉൾപ്പെടുത്തണം എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. ജസ്റ്റിസ് രുമ പാൽ, ജസ്റ്റിസ് സുജാത മനോഹർ, ജസ്റ്റിസ് രഞ്ജന ദേശായി എന്നിവരിൽ ഒരാളെ നിയമിക്കണം എന്ന് ആവശ്യപ്പെട്ടതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആഭ്യന്തര അന്വേഷണ സമിതി ഏകപക്ഷീയം ആയി അന്വേഷണവുമായി മുന്നോട്ട് പോകരുത് എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.കത്ത് നൽകിയ മെയ് 2 ന് ജസ്റ്റിസ് ചന്ദ്രചൂഡ് യുവതിയുടെ പരാതി അന്വേഷിക്കുന്ന സമിതിയുടെ അധ്യക്ഷൻ ജസ്റ്റിസ് ബോബ്‌ഡെയെ നേരിൽ കണ്ട് ഈ ആവശ്യങ്ങൾ ഉന്നയിച്ചതായും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here