Advertisement

ചരിത്രം തിരുത്തി വിൻഡീസ് ഓപ്പണർമാർ; ലോകകപ്പ് ടീമുകൾക്ക് മുന്നറിയിപ്പ്

May 6, 2019
Google News 1 minute Read

ഏകദിന ലോകകപ്പ്‌ ക്രിക്കറ്റിന്‌ ആഴ്‌ചകള്‍ മാത്രം ശേഷിക്കേ എതിരാളികള്‍ക്കു മുന്നറിയിപ്പുമായി വെസ്‌റ്റിന്‍ഡീസ്‌ ടീം. അയര്‍ലന്‍ഡില്‍ നടക്കുന്ന ത്രിരാഷ്‌ട്ര പരമ്പരയില്‍ ഓപ്പണിങ്‌ വിക്കറ്റ്‌ കൂട്ടുകെട്ടിലാണു വിന്‍ഡീസ്‌ ടീം റെക്കോഡിട്ടത്‌. ഓപ്പണര്‍മാരായ ജോണ്‍ കാംബല്‍, ഷായ്‌ ഹോപ്പ്‌ എന്നിവരാണ്‌ 365 റണ്ണുമായി റെക്കോഡിട്ടത്‌.

കാംബല്‍ (137 പന്തില്‍ ആറ്‌ സിക്‌സറും 15 ഫോറുമടക്കം 179) ടോപ്‌ സ്‌കോററായി. ഷായ്‌ ഹോപ്പ്‌ 152 പന്തില്‍ രണ്ട്‌ സിക്‌സറും 22 ഫോറുമടക്കം 170 റണ്ണെടുത്തു. 48-ാം ഓവറിലാണ്‌ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ്‌ കൂട്ടുകെട്ടാണിത്‌. കാംബലിനെ ബ്രയാന്‍ മക്കാര്‍ത്തിയുടെ പന്തില്‍ വില്യം പോര്‍ട്ട്‌ഫീല്‍ഡ്‌ പിടികൂടി. അതേ ഓവറില്‍ ഹോപ്പും മടങ്ങി. ഏകദിനത്തില്‍ ആദ്യമായാണ്‌ ഒരു ടീമിന്റെ രണ്ട്‌ ഓപ്പണര്‍മാരും 150 കടക്കുന്നത്‌.

ഏകദിനത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്‌ ഏഴ്‌ റണ്‍ അകലെ വച്ച്‌ അവര്‍ വേര്‍പിരിഞ്ഞു. വിന്‍ഡീസിന്റെ തന്നെ ക്രിസ്‌ ഗെയ്‌ലിൻ്റെയും മര്‍ലോണ്‍ സാമുവല്‍സിൻ്റെയും പേരിലാണ് ഏകദിനത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here