സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ചീഫ് ജസ്റ്റിസിനെതിരായ പരാതിയിൽ സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധം. ഇതെ തുടർന്ന് സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇന്നലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌ക്കെതിരായ പീഡന പരാതിയിൽ ഗോഗോയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. സുപ്രിംകോടതി മുൻ ജീവനക്കാരിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാണിച്ച് സുപ്രിംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി പരാതി തളളി. ആഭ്യന്തര അന്വേഷണമായതിനാൽ റിപ്പോർട്ട് പരസ്യമാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. സുപ്രിംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ എൻ വി രമണയ്ക്കാണ് റിപ്പോർട്ട് കൈമാറിയത്.
Read Also : ലൈംഗിക പീഡന ആരോപണത്തിൽ കഴമ്പില്ല; ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ്
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ഏപ്രിൽ 19ന് മുൻകോടതി ജീവനക്കാരിയാണ് സുപ്രിംകോടതി ജഡ്ജിമാർക്ക് നിവേദനം നൽകിയത്. ഇത് പരിഗണിച്ച കോടതി ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ഇന്ദുമൽഹോത്ര, ഇന്ദിര ബാനർജി എന്നിവരാണ് സമിതിയിലുൾപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here