ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ അമുൽ സ്പോൺസർ ചെയ്യും; സമാധാനത്തിന്റെ അടയാളമെന്ന് ക്രിക്കറ്റ് ബോർഡ്

ഈ മാസം അവസാനം ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ടീമിനെ ഇന്ത്യൻ ക്ഷീരോത്പാദന സംരംഭമായ അമുൽ സ്പോൺസർ ചെയ്യും. അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സമാധാനത്തിൻ്റെ അടയാളമെന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്.
“അഫ്ഗാനിസ്ഥാനിലെ ഒന്നാം നമ്പർ കായിക ഇനമാണ് ക്രിക്കറ്റ്. എല്ലാവരും ക്രിക്കറ്റിനെ സ്നേഹിക്കുന്നു. ഇത് സമാധാനത്തിൻ്റെ മികച്ച ഒരു അടയാളമാണ്. ബിസിസിഐ ഞങ്ങളെ സഹായിക്കുന്നുണ്ട്. സമാധാനം വളരാൻ കിത് ഉപകരിക്കും”- അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് സിഇഓ അസദുള്ള ഖാൻ പറഞ്ഞു.
ഇന്ത്യ ഞങ്ങളെ സഹായിക്കുന്നുണ്ട്. എംബസി അവിടെ മൈതാനങ്ങൾ നിർമ്മിക്കുന്നു. കാണ്ഡഹാറിൽ മൈതാനം നിർമ്മിക്കുന്നുണ്ട്. അഫ്ഗാൻ ക്രിക്കറ്റിനെ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ കാബൂളിൽ തുടങ്ങാമെന്ന് അവർ വാക്കു നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അമുൽ ആണ് പ്രധാന സ്പോൺസർ. ജേഴ്സിയിലും കയ്യിലും അമുലിൻ്റെ ലോഗോ ഉണ്ടാവും. ഞങ്ങൾ ഒരു ക്രിക്കറ്റ് ടീമിനു നൽകുന്ന ആദ്യ സ്പോൺസർഷിപ്പാണിത്. ഞങ്ങൾക്ക് ഇതിൽ വലിയ പ്രതീക്ഷയുണ്ട്.”- അമുൽ എംഡി ആർഎസ് സോധി പറഞ്ഞു.
അഫ്ഗാൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലനം ഇന്ത്യയിലാണ് വർഷങ്ങളായി നടക്കുന്നത്. നോയ്ഡയിലും ഡെറാഡൂണിലും അവർക്ക് ഇന്ത്യ സ്റ്റേഡിയങ്ങൾ അനുവദിച്ച് നൽകിയിട്ടുണ്ട്.
അഫ്ഗാൻ ക്രിക്കറ്റ് ടീമിന് ഇന്ത്യയിൽ നിന്നു ലഭിക്കുന്ന ആദ്യ സ്പോൺസറാണ് അമുൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here