Advertisement

ഗായകൻ എരഞ്ഞോളി മൂസയുടെ ഭൗതിക ശരീരം ഖബറടക്കി

May 7, 2019
Google News 1 minute Read

അന്തരിച്ച മാപ്പിളപ്പാട്ട് കലാകാരൻ എരഞ്ഞോളി മൂസയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. തലശ്ശേരി മട്ടാമ്പ്രം ജുമാ മസ്ജിദിലായിരുന്നു കബറടക്കം. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരടക്കം നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസ ഓർമ്മയായി. ആരാധകരും സുഹൃത്തുക്കളും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തി. തലശ്ശേരി ടൗൺ ഹാളിലായിരുന്നു പൊതുദർശനം.

Read Also : പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു

ഔദ്യോഗിക ബഹുമതികൾക്ക് ശേഷമാണ് ഭൗതിക ശരീരം കബറടക്കത്തിനായി കൊണ്ടുപോയത്. തലശ്ശേരി മട്ടാമ്പ്രം ജുമാ മസ്ജിദിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷമായിരുന്നു കബറടക്കം. എരഞ്ഞോളി മൂസ യോടുള്ള ആദര സൂചകമായിതലശ്ശേരി ടൗണിൽ ഉച്ചവരെ ഹർത്താൽ ആചരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here