അളഖ്പുരയെയും മറികടന്നു; ഗോകുലത്തിന് തുടർച്ചയായ രണ്ടാം ജയം

വനിതാ ഐലീഗിൽ ഗോകുലം കേരള എഫ്സിക്ക് തുടർച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റൈസിംഗ് സ്റ്റുഡൻ്റ് ക്ലബിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത ഗോകുലം ഇന്നലെ നടന്ന മത്സരത്തിൽ എഫ്സി അളഖ്പുരയെ ഒരു ഗോളിനാണ് മറികടന്നത്. കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്ക് ഹീറോ മനീഷ കല്യാൺ 71ആം മിനിട്ടിൽ നേടിയ ഗോളാണ് മത്സരത്തിൻ്റെ വിധിയെഴുതിയത്.
അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെച്ചത്. വിങ്ങുകളിലൂടെ ഇരു ടീമുകളും ആക്രമണങ്ങൾ മെനഞ്ഞെങ്കിലും പ്രതിരോധം വഴങ്ങിയില്ല. സഞ്ജുവിലൂടെ വലതു വിങ്ങിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ച ഗോകുലം തന്നെയായിരുന്നു കൂടുതൽ സമയവും പന്ത് കൈവശം വെച്ചതെങ്കിലും പ്രതിരോധ നിരയെ പരീക്ഷിക്കാനായില്ല.
രണ്ടാം പകുതിയിൽ കുറച്ചു കൂടി പോരാട്ട വീര്യം പുറത്തെടുത്ത ഗോകുലം 47ആം മിനിട്ടിൽ തന്നെ മികച്ച ഒരു അവസരം ഒരുക്കിയെടുത്തു. എന്നാൽ ഗോൽ കീപ്പർ മാത്രം മുന്നിൽ നിൽക്കെ അവസരം മുതലെടുക്കാൻ മനീഷയ്ക്കു സാധിച്ചില്ല. 60ആം മിനിട്ടിൽ വിങ്ങിലൂടെ കുതിച്ച സഞ്ജു മികച്ച ഒരു ക്രോസ് ബൊക്സിലേക്ക് നൽകിയെങ്കിലും അത് മുതലെടുക്കാൻ ഗോകുലത്തിനായില്ല. തുടർച്ചയായ ആക്രമണങ്ങളിൽ ചിതറിയ അളഖ്പുര പ്രതിരോധത്തിനെ പിളർത്തി 71ആം മിനിട്ടിൽ ഗോകുലം സ്കോർ ചെയ്തു. ഒരു ക്രോസിനു തലവെച്ച മനീഷ ഗോളിക്ക് ഒരു അവസരവും നൽകാതെ പന്ത് വലയിലേക്ക് തിരിച്ചു വിട്ടു.
ആദ്യ മത്സരത്തിൽ മനീഷ കല്യാണിൻ്റെ ഹാട്രിക്കാണ് ഗോകുലത്തിന് വമ്പൻ ജയം സമ്മാനിച്ചത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ജയം.
Dalima Chhibber played a pivotal role in today’s game. The Gokulam Captain is the Player Of The Match ??✈️??#GKFCFCA #HeroIWL #ShePower #IndianFootball pic.twitter.com/gtQ91ZEOAn
— Indian Football Team (@IndianFootball) May 7, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here