Advertisement

പൊലീസ് പോസ്റ്റൽ വോട്ട് തിരുമറി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തീരുമാനം

May 7, 2019
Google News 1 minute Read
postal votes

പൊലീസ് പോസ്റ്റൽ വോട്ട് തിരുമറിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തീരുമാനം. അന്വേഷണ റിപ്പോർട്ടിൻമേൽ ഇന്ന് തുടർ നടപടി ഉണ്ടായേക്കും. രണ്ടു പോലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് സുചനയുണ്ട്. വിശദമായ അന്വേഷണത്തിനും സാധ്യതയുണ്ട്.
ഇന്റലിജൻസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

വിഷയത്തിൽ കർശന നടപടി വേണമെന്ന് ഡിജിപി ശുപാർശ ചെയ്തു. ഇത് സംബന്ധിച്ച് ഡിജിപി തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ നൽകും.  ഏത് അന്വേഷണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം.  രണ്ടു പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

Read Also : പൊലീസിലെ പോസ്റ്റൽ വോട്ട് വിവാദം; ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജൻസ്

ഇന്നലെയാണ് പൊലീസ് അസോസിയേഷൻ പോസ്റ്റൽ വോട്ടിൽ ഇടപെട്ടത് സ്ഥിരീകരിച്ച് ഇന്റലിജൻസ് റിപ്പോർട്ട് സമർപ്പിക്കുന്നത്. പൊലീസ് അസോസിയേഷൻ നേതാക്കൾ ഇടപെട്ട് പോലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെ ശേഖരിച്ച് കള്ളവോട്ടാക്കുന്നതായി കഴിഞ്ഞ ദിവസമാണ് ആരോപണമുയർന്നത്. പോസ്റ്റൽ ബാലറ്റുകൾ പോലീസ് അസോസിയേഷൻ നേതാക്കൾക്ക് നൽകാൻ നിർദേശം നൽകുന്നതായും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകുന്നതെന്നുമായിരുന്നു ആരോപണം. സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാരിൽ നിന്നും പോസ്റ്റൽ ബാലറ്റുകൾ അസോസിയേഷൻ നേതാക്കൾ ശേഖരിച്ച് വോട്ടു ചെയ്യുകയാണെന്നും ആരോപണം ഉയർന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here