Advertisement

പൊലീസുകാരുടെ തപാൽ വോട്ടിലെ തിരിമറി; സംഭവത്തിൽ നടപടി ഇന്ന്

May 8, 2019
Google News 1 minute Read

പൊലീസുകാരുടെ തപാൽ വോട്ടിൽ തിരിമറി നടത്താൻ ശ്രമിച്ച സംഭവത്തിൽ നടപടി ഇന്ന്. കർശന നടപടിക്ക് ശുപാർശ ചെയ്ത് ഇന്നലെ ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇന്റലിജൻസ് അന്വേഷണത്തിൽ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയ രണ്ടു പൊലീസുകാർക്കെതിരെയും നടപടിയുണ്ടാകും.

സംസ്ഥാന വ്യാപകമായി പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ ശേഖരിച്ച് തിരിമറി നടത്താൻ ശ്രമിച്ച സംഭവത്തിലാണ് ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാറാം മീണ നടപടിയെടുക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതടക്കമുള്ള കാര്യങ്ങൾ ശുപാർശ ചെയ്തുള്ള റിപ്പോർട്ട് ഇന്നലെ ഡി.ജി.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിച്ചിരുന്നു.

Read Also : പൊലീസുകാരുടെ തപാൽ വോട്ട് പൊലീസ് അസോസിയഷൻ ഇടപെട്ട് ശേഖരിച്ചതായുള്ള ആരോപണത്തിൽ സംസ്ഥാന ഇന്റലിജെൻസ് മേധാവി ഡിജിപിക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

ലോക്‌സഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം വേണമെന്ന ശുപാർശയിലും തീരുമാനമുണ്ടാകും. ഇന്റലിജൻസ് അന്വേഷണത്തിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ രണ്ടു പൊലീസുകാർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന. സംഭവത്തിൽ ക്രമക്കേട് നടന്നതായാണ് ഇന്റലിജൻസ് കണ്ടെത്തൽ. എന്നാൽ പോലീസ് അസോസിയേഷനിലെ ഭരണാനുകൂല വിഭാഗം ഇടപെടൽ നടത്തിയതായി തെളിവില്ലെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here