Advertisement

ഹയർ സെക്കൻഡറി ഫലം പുറത്ത്; ഈ വെബ്‌സൈറ്റിലൂടെ ഫലം അറിയാം

May 8, 2019
Google News 0 minutes Read

സംസ്ഥാനത്തെ ഹയർ സെക്കൻററി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. 84.33 ആണ് പ്ലസ് ടു വിജയശതമാനം. 14,244 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതൽ. 80.07 ആണ് വൊക്കേഷണൽ ഹയർ സെക്കൻററി വിഭാഗത്തിൽ വിജയശതമാനം.

ഹയർ സെക്കൻററി വിഭാഗത്തിൽ പരീക്ഷയെഴുതിയ 3,69,238 വിദ്യാർത്ഥികളിൽ 3,11,375 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 84.33. കഴിഞ്ഞ വർഷമിത് 83.75 ശതമാനമായിരുന്നു. 83.04 ആണ് സർക്കാർ സ്‌കൂളുകളിലെ വിജയശതമാനം. 12 സർക്കാർ സ്‌കൂളുകളും 25 എയ്ഡഡ് സ്‌കൂളുകളുമുൾപ്പെടെ 89 സ്‌കൂളുകൾ നൂറു ശതമാനം വിജയം കൈവരിച്ചു. 14,244 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 87.44 ശതമാനം നേടിയ കോഴിക്കോട് ജില്ലയാണ് മുന്നിൽ. വിജയ ശതമാനം കുറവ് പത്തനംതിട്ടയിലും, 78 ശതമാനം.

80.07 ആണ് വൊക്കേഷണൽ ഹയർ സെക്കൻററിയിലെ വിജയശതമാനം. 63 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ടെക്‌നിക്കൽ സ്‌കൂളുകളിൽ 69.72 ഉം കലാമണ്ഡലം ആർട്ട് ഹയർ സെക്കൻററി വിഭാഗത്തിൽ 93.59 ഉം ആണ് വിജയശതമാനം. സ്‌കോൾ കേരള മുഖേന രജിസ്റ്റർ ചെയ്ത് പരീക്ഷയെഴുതിയ 58,895 വിദ്യാർത്ഥികളിൽ 25,610 പേർ ഉപരിപഠനത്തിന് അർഹരായി. മെയ് 31 ന് മുമ്പ് ഹയർ സെക്കൻറി ഒന്നാംവർഷ ഫല പ്രഖ്യാപനമുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എ ഷാജഹാൻ പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനുളള അപേക്ഷകൾ മെയ് 10 മുതൽ ഓൺലൈനായി സമർപ്പിക്കാം. ജൂൺ 3 ന് ക്ലാസുകൾ ആംരംഭിക്കത്തക്ക വിധത്തിൽ പ്രവേശന നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here