കുന്നത്തുനാട് നിലം നികത്തല്‍ സര്‍ക്കാര്‍ മരവിപ്പിച്ചു; റവന്യൂ സെക്രട്ടിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി; ട്വന്റി ഫോര്‍ ഇംപാക്ട്

കുന്നത്തുനാട് നിലം നികത്തല്‍ സര്‍ക്കാര്‍ മരവിപ്പിച്ചു . ഇത് സംബന്ധിച്ച് റവന്യൂ സെക്രട്ടിക്ക് റവന്യൂ മന്ത്രി നിര്‍ദ്ദേശം നല്‍കി. മരവിപ്പിക്കല്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
എറണാകുളത്ത കുന്നത്തുനാട് വില്ലേജില്‍ നിലം നികത്തുന്നതിന് റവന്യൂ വകുപ്പ് പ്രത്യേക അനുമതി നല്‍കുന്ന ഘട്ടത്തിലാണ് ട്വന്റി ഫോര്‍ വാര്‍ത്ത പ്രേഷകരിലേക്ക് എത്തിക്കുന്നത്.
സ്പീക്സ് പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലുള്ള ആളുകള്‍ക്ക് ഫാരീസ് അബുബക്കറുമായുള്ള ബന്ധമാണ് അതിലെ രാഷ്ട്രീയ താല്‍പര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ട്വന്റി ഫോറിനെ പ്രേരിപ്പിച്ചത്. പതിനഞ്ച് ഏക്കര്‍ നികത്തുന്നത് നേരത്തെ ജില്ലാ കളക്ടര്‍ തടഞ്ഞിരുന്നു. 2018 സെപ്റ്റംബറില്‍ വന്ന ഈ ഉത്തരവിനെ മറികടന്നാണ് നിയമോപദേശം ഇല്ലാതെ ഇത്തരത്തിലുള്ള ഫയല്‍ റവന്യൂ പകുപ്പ് ഹിയറിങ്ങിനായി കൊടുക്കുകയും ഹിയറിങ്ങിനുശേഷം ഉത്തരവിടുന്നത്.
എന്നാല്‍ കളക്ടറുടെ ഉത്തരവിനെ മറികടന്നാണ് നിലം നികത്താന്‍ വീണ്ടും റവന്യൂ വകുപ്പില്‍ നിന്ന് ഉത്തരവ് തേടുന്നത്. കമ്പനിയ്‌ക്കെതിരായി വന്ന ഉത്തരവിനെതിരെ കമ്പനി അപ്പീല്‍ നല്‍കുകയും അപ്പീല്‍ നല്‍കുന്ന മുറയ്ക്ക് റവന്യൂ വകുപ്പ് കലക്ടറുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ നിലം നികത്താന്‍ പുതിയ ഉത്തരവിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here