Advertisement

ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ വിദേശത്തേക്ക് അയക്കുന്നു; ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ വണ്‍പ്ലസിനെതിരെ കടുത്ത ആരോപണം

May 8, 2019
Google News 0 minutes Read

ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ വിദേശത്തേക്ക് അയയ്ക്കുന്നു. ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ വണ്‍പ്ലസിനെതിരെ കടുത്ത ആരോപണം. അടുത്തിടെ വണ്‍പ്ലസ് അവതരിപ്പിച്ച 6, 6ടി എന്നീ ഫോണുകളില്‍ അവതരിപ്പിച്ച ബീറ്റാ സോഫ്റ്റ് വെയറിലാണ് ഇങ്ങനെ ഒരു സുരക്ഷാ വീഴ്ച ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.

ഫോണിലുള്ള ഫയല്‍ മാനേജര്‍ ഫീച്ചറില്‍ അവതരിപ്പിച്ച ക്ലീന്‍ അപ്പ് ഫീച്ചര്‍ വഴിയാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ മാത്രമാണ് ഈ ഫീച്ചര്‍ ഉള്ളത്.

കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ച വണ്‍പ്ലസ് 6 ഫോണുകളിലെ ഫയല്‍മാനേജറിന്റെ അപ്ഡേറ്റ് ചെയ്ത വിവരങ്ങള്‍ പ്രൈവസി വ്യവസ്ഥകളില്‍ ആവശ്യമുള്ള വിവരങ്ങള്‍ ടെന്‍സെന്റിന്റെ സിംഗപൂരിലുള്ള സെര്‍വറിലേക്ക് അയക്കുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
ആന്‍ഡ്രോയിഡ് പതിപ്പ് , ഭാഷ, പ്രദേശം, ഹാര്‍ഡ് വെയര്‍ മോഡല്‍, ആപ്പ് ഉപയോഗ വിവരങ്ങള്‍ പോലുള്ള വിവരങ്ങളാണ് ഇങ്ങനെ അയയ്ക്കപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here