തെരഞ്ഞെടുപ്പ് കമ്മീഷനെതിരായി കോൺഗ്രസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് നൽകിയ ഹർജി സുപ്രീംകോടതി തീർപ്പാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ ചട്ടവിരുദ്ധമായി ഒന്നിമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം പരിഗണിച്ചാണ് തീരുമാനം. ഇപ്പോഴത്തെ ഉത്തരവിൽ പരാതിയുണ്ടെങ്കിൽ വീണ്ടും ഹർജി സമർപ്പിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.
കോൺഗ്രസിന് വേണ്ടി സിറ്റിംഗ് ലോക്‌സഭാംഗം കൂടിയായ സുസ്മിത ദേവ് ആണ് ഹർജിക്കാരി. ‘ഒരേ ആരോപണം; യോഗിക്ക് എതിരെ നടപടി, മോദിക്കും ഷായ്ക്കും ക്ലീൻ ചിറ്റ്’ ഇതാണ് കോൺഗ്രസ് നൽകിയ ഹർജിയുടെ ഉള്ളടക്കം. നരേന്ദ്രമോദിയക്കും അമിത്ഷായ്ക്കുമെതിരായ പരാതികളെ പരിഗണിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസ്വാഭാവിക ശൈലിയെയാണ് കോൺഗ്രസ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്.
Read Also : പ്രധാനമന്ത്രിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ചിറ്റ്
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരുവരെയും തുടർച്ചായി കുറ്റവിമുക്തരാക്കുന്നു. യോഗി ആദിത്യനാഥ്, മായാവതി, മേനക ഗാന്ധി, പ്രഗ്യ സിങ് താക്കൂർ എന്നിവർക്ക് എതിരെ എടുത്ത നടപടികളുടെ ഉത്തരവുകളാണ് ഉദാഹരണമായി സത്യവാങ്മൂലത്തിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടിയത്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ മാതൃക പെരുമാറ്റ ചട്ട ലംഘന പരാതികളിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടിയുടെ ഉത്തരവുകളും കോൺഗ്രസ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here