Advertisement

ഐപിഎൽ: ഹൈദരാബാദിന് ബാറ്റിംഗ്; ഇരു ടീമുകളിലും ഓരോ മാറ്റങ്ങൾ

May 8, 2019
Google News 0 minutes Read

ഐപിഎൽ എലിമിനേറ്ററിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിന് ബാറ്റിംഗ്. ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ശ്രേയാസ് അയ്യർ ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. നിർണ്ണായക മത്സരത്തിനിറങ്ങുന്ന ഇരു ടീമുകളും ഓരോ മാറ്റങ്ങൾ വീതം വരുത്തിയിട്ടുണ്ട്.

മോശം ഫോം തുടരുന്ന യൂസുഫ് പത്താനു പകരം ദീപക് ഹൂഡ സൺ റൈസേഴ്സിൽ കളിക്കും. അതേ സമയം, ഡൽഹി ക്യാപിറ്റൽസിൽ കോളിൻ ഇൻഗ്രമിനു പകരം കോളിൻ മൺറോയും പാഡണിയും.

ഈ മത്സരം തോറ്റാൽ ടൂർണമെൻ്റിൽ നിന്ന് പുറത്താവും എന്നതു കൊണ്ട് തന്നെ ഇരു ടീമുകൾക്കും കളി നിർണ്ണായകമാണ്. കെയിൻ വില്ല്യംസൺ ഫോമിലേക്ക് തിരികെയെത്തിയത് സൺ റൈസേഴ്സിന് ആശ്വാസമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here