വയനാട് ജില്ലയിൽ കോളറയും സ്ഥിരീകരിച്ചു

വയനാട് ജില്ലയിൽ കുരങ്ങുപനിക്ക് പിന്നാലെ കോളറയും സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ആരോഗ്യവകുപ്പ്.മൂപ്പൈനാട് തേയില തോട്ടത്തിൽ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളിലാണ് രോഗം കണ്ടെത്തിയത്.ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി

മൂപ്പൈനാട്ടെ ഹാരിസൺ പ്ലാന്റിൽ ജോലി ചെയ്ത് വരികയായിരുന്ന രണ്ട് അസം സ്വദേശികൾക്കാണ് കോളറ സ്ഥിരീകരിച്ചത്.കഴിഞ്ഞ മൂന്നിനാണ് ഇവർ പ്ലാന്റിൽ ജോലിക്കെത്തിയത്.തുടർന്ന് ഡയറിയ ബാധിച്ച് 12 പേർ മാനന്തവാടി പിഎച്ച്‌സിയിൽ ചികിത്സ തേടി.ഇതിൽ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി.ഇതിൽ രണ്ട്‌പേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്.

Read Also : വയനാട്ടിൽ കുരങ്ങ് പനി ബാധിച്ച് യുവാവ് മരിച്ചു

ജില്ലയിൽ കുരങ്ങുപനിക്ക് പിന്നാലെ കോളറയും റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി.ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണപരിപാടികളും സംഘടിപ്പിക്കുണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More