Advertisement

കേ​ന്ദ്ര​ത്തി​ന്‍റെ ത​ട​സ​വാ​ദം ത​ള്ളി; നി​യ​മ​ന ശുപാ​ർ​ശ​യി​ൽ ഉ​റ​ച്ച് സുപ്രീംകോടതി കൊ​ളീ​ജി​യം

May 9, 2019
Google News 0 minutes Read
Supreme Court

ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​രാ​യ അ​നി​രു​ദ്ധ ബോ​സ് (ജാ​ർ​ഖ​ണ്ഡ്), എ.​എ​സ്. ബൊ​പ്പ​ണ്ണ (ഗു​വാ​ഹ​ത്തി) എ​ന്നി​വ​രെ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്ക​ണ​മെ​ന്ന് ശുപാ​ർ​ശ​യി​ൽ ഉ​റ​ച്ച് സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം. ഇ​രു​വ​രെ​യും സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി വീ​ണ്ടും നി​ർ​ദേ​ശി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് വീ​ണ്ടും നി​യ​മ​ന ശുപാ​ർ​ശ ഫ​യ​ൽ സു​പ്രീം​കോ​ട​തി അ​യ​ച്ചു.

ഏ​പ്രി​ൽ 12നാ​ണു ഇ​രു​വ​രു​ടെ​യും പേ​രു​ക​ൾ ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ കൊ​ളീ​ജി​യം ശു​പാ​ർ​ശ ചെ​യ്ത​ത്. എ​ന്നാ​ൽ ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന ശു​പാ​ർ​ശ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ഫ​യ​ൽ മ​ട​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ത​ട​സ​വാ​ദം ത​ള്ളി​യാ​ണ് സു​പ്രീം​കോ​ട​തി വീ​ണ്ടും ഫ​യ​ൽ അ​യ​ച്ച​ത്. സീ​നി​യോ​റി​റ്റി​ക്ക​ല്ല, മി​ക​വി​നാ​ണ് മു​ൻ​തൂ​ക്കം ന​ൽ​കേ​ണ്ട​തെ​ന്ന് കൊ​ളീ​ജി​യം വ്യ​ക്ത​മാ​ക്കി.

സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് നാ​ലു ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന ശുപാ​ർ​ശ​യാ​ണ് ഇ​ന്ന് സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം അ​യ​ച്ച​ത്. ജ​സ്റ്റീ​സ് ബി.​ആ​ർ.​ഗ​വാ​യ്, ജ​സ്റ്റീ​സ് സൂ​ര്യ കാ​ന്ത് എ​ന്നി​വ​രു​ടെ കൂ​ടി പേ​രാ​ണ് കൊ​ളീ​ജി​യം നി​ർ​ദേ​ശി​ച്ച​ത്. ബോം​ബേ ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​ണ് ജ​സ്റ്റീ​സ് ഗ​വാ​യ്. ഹി​മാ​ച​ൽ പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​ണ് ജ​സ്റ്റീ​സ് കാ​ന്ത്.

സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​യി​രു​ന്നു നേ​ര​ത്തെ കേ​ന്ദ്രം ഫ​യ​ൽ മ​ട​ക്കി​യ​ത്. ജ​സ്റ്റീ​സ് ബോ​സ് അ​ഖി​ലേ​ന്ത്യാ സീ​നി​യോ​റി​റ്റി​യി​ൽ പ​ന്ത്ര​ണ്ടാ​മ​നും ജ​സ്റ്റി​സ് ബൊ​പ്പ​ണ്ണ മു​പ്പ​താ​റാ​മ​നു​മാ​ണ്. നി​ല​വി​ലെ ചീ​ഫ് ജ​സ്റ്റി​സു​മാ​രു​ടെ​യും മ​റ്റു ജ​ഡ്ജി​മാ​രു​ടെ​യും സീ​നി​യോ​റി​റ്റി​യും മ​റ്റും പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഇ​വ​ർ നി​യ​മി​ക്ക​പ്പെ​ടാ​ൻ അ​ർ​ഹ​രും യോ​ഗ്യ​രു​മെ​ന്നു കൊ​ളീ​ജി​യം വി​ല​യി​രു​ത്തി​യി​രു​ന്നു.

സു​പ്രീം​കോ​ട​തി​യി​ല്‍ 31 ജ​ഡ്ജി​മാ​രെ നി​യ​മി​ക്കാം. നി​ല​വി​ൽ 27 ജ‍​ഡ്ജി​മാ​രാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ഉ​ള്ള​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here