Advertisement

ടൈറ്റാനിക്കിനെ മുക്കിയ അവഞ്ചേഴ്സിനും മാർവലിനും ആശംസകളുമായി ജയിംസ് കാമറൂൺ

May 9, 2019
Google News 1 minute Read

ബോക്സ് ഓഫീസിൽ കളക്ഷനിൽ വിഖ്യാത സിനിമ ടൈറ്റാനിക്കിനെ മറികടന്ന ‘അവഞ്ചേഴ്സ് എൻഡ് ഗെയിമി’ന് ആശംസകളുമായി സംവിധായകൻ ജയിംസ് കാമറൂൺ. തൻ്റെ സിനിമയുടെ റെക്കോർഡ് പഴങ്കഥയാക്കിയ മാർവലിനും അവഞ്ചേഴ്സിനും തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കാമറൂൺ ആശംസ അർപ്പിച്ചത്.

‘മാർവലിലെ കെവിനും മറ്റുള്ളവർക്കും, ഒരു മഞ്ഞുമലയാണ് ടൈറ്റാനിക്ക് കപ്പലിനെ തകർത്തത്. എൻ്റെ ടൈറ്റാനിക്കിനെ മുക്കാൻ അവഞ്ചേഴ്സ് വേണ്ടി വന്നു. ഇവിടെ ലൈറ്റ്സ്റ്റോം എൻ്റർടെയിന്മെൻ്റ്സിലുള്ള എല്ലാവരും നിങ്ങളുടെ മഹത്തായ ഈ നേട്ടത്തെ സല്യൂട്ട് ചെയ്യുന്നു. സിനിമാ മേഖല ജീവിച്ചിരിപ്പുണ്ടെന്ന് മാത്രമല്ല, എപ്പോഴത്തതിനെക്കാൾ വലുതാണെന്നും നിങ്ങൾ തെളിയിച്ചു”- കാമറൂൺ കുറിച്ചു.

ജെയിംസ് കാമറൂണിൻ്റെ സിനിമാ നിർമ്മാണ കമ്പനിയാണ് ലൈറ്റ്സ്റ്റോം. ടെർമിനേറ്റർ 2, ടൈറ്റാനിക്ക്, അവതാർ എന്നീ ചരിത്രം തിരുത്തിയ സിനിമകളടക്കം 7 സിനിമകൾ ലൈറ്റ്സ്റ്റോം നിർമ്മിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് എൻഡ് ഗെയിം, 1997ൽ റിലീസായ ടൈറ്റാനിക്കിൻ്റെ ബോക്സ് ഓഫീസ് കളക്ഷൻ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയത്. ജെയിംസ് കാമറൂണിൻ്റെ തന്നെ അവതാറാണ് ബൊക്സ് ഓഫീസ് കളക്ഷനിൽ ഒന്നാമത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here