Advertisement

ശാസ്ത്രവും കൗതുകവും കൂട്ടിയിണക്കി അര്‍ജുന്‍ മുന്നേറുന്നു

May 10, 2019
Google News 1 minute Read

ഇലക്ട്രോണിക്‌സ് ബിരുധധാരിയായ അര്‍ജുന്‍ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്. പുതിയ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ നാട്ടുകാരെ വിസ്മയിപ്പിക്കുകയാണ് അര്‍ജുന്‍.

വീടുകളില്‍ നിന്ന് ഔട്ട് ഓഫ് ഫാഷന്‍ ആകുന്ന വാഹനമാണ് മാരുതി 800. എന്നാല്‍
മാരുതി 800 കൊണ്ട് ഇങ്ങനെയും ഒരു ഉപകാരമോ. ചിന്തിച്ചു പോകും വിധമാണ് അര്‍ജുന്റെ കലാസൃഷ്ടി.

താന്‍ ഉപയോഗിച്ച 86 മോഡല്‍ വണ്ടിയുടെ ഡിക്കിയില്‍ അക്വേറിയം തീര്‍ത്താണ് അര്‍ജുന്‍ ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്. അര്‍ജുന്റെ ഈ കലാവൈഭവം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഒരു വണ്ടിയില്‍ കയറാവുന്നതിലും അധികം യാത്രക്കാര്‍ ഉണ്ട് അകത്ത്. ആദ്യമായാണ് ഇങ്ങനെ ഒരു കാഴ്ച്ച. ഈ സംരംഭത്തിന് ഈചിലവായത് എഴുപതിനായിരം രൂപയാണെന്ന് അര്‍ജുന്‍ പറയുന്നു. മിന്നി കത്തുന്ന ഇന്റ്റിക്കേറ്ററുകള്‍, 8008 എന്ന ഫാന്‍സി നമ്പറും എല്ലാം കൂടി കാഴ്ചക്കാരനില്‍ ഇത് കൗതുകമുണര്‍ത്തുന്ന കാഴ്ചയായി മാറും.

ബാങ്ക് കോച്ചിങ്ങിനു വേണ്ടി മകനെ വിട്ട പോഴും അവന്റെ കഴിവ് ഈ രംഗത്ത് ആണെന്ന് തിരിച്ചറിയുവാന്‍ മാതാപിതാക്കളും വൈകി. താന്‍ ഉണ്ടാക്കിയ ബോട്ട് ഓടിച്ചു കൊണ്ടാണ് അര്‍ജുന്‍ ആളുകളില്‍ ആദ്യം കൗതുകം ഉണര്‍ത്തുന്നത്. അര്‍ജുന് ചുറ്റും പഴയതായി ഒന്നുമില്ല. എല്ലാത്തിലും പുതു സൃഷ്ടി കണ്ടെത്തുന്ന  അര്‍ജുനും അനിയന്മാരും കണ്ടുപിടുത്തങ്ങളുമായി
മുന്നേറുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here