Advertisement

ആസാമിൽ വർഗീയ ലഹല; നിരോധാജ്ഞ പ്രഖ്യാപിച്ചു

May 10, 2019
Google News 0 minutes Read

ആ​സാ​മി​ലെ ഹൈ​ലാ​ക​ണ്ഡി​യി​ൽ വ​ർ​ഗീ​യ ല​ഹ​ള​യെ തു​ട​ർ​ന്നു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട് മ​ത​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. 15 പേ​ർ​ക്കാ​ണ് ആ​ക്ര​മ​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​രു​വി​ഭാ​ഗ​വും പ​ര​സ്പ​രം ക​ല്ലെ​റി​യു​ക​യും വാ​ഹ​ന​ങ്ങ​ള്‍​ക്ക് തീ​യി​ടു​ക​യും ചെ​യ്തു. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും അ​ക്ര​മി​ക​ള്‍ ത​ക​ര്‍​ത്തു. സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്നു പോ​ലീ​സ് ആ​കാ​ശ​ത്തേ​യ്ക്ക് വെ​ടി​യു​തി​ർ​ത്തി​രു​ന്നു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ആ​രാ​ധാ​ന​ല​യ​ത്തി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ അ​ജ്ഞാ​ത​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​രാ​ധ​നാ​ല​യ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എന്നാൽ വെള്ളിയാഴ്ച ഉ​ച്ച​യോ​ടെ ആ​രാ​ധ​നാ​ല​യ​ത്തി​ന് മു​ന്നി​ല്‍​നി​ന്ന വി​ശ്വാ​സി​ക​ള്‍​ക്കു നേ​രെ ഒരു സം​ഘം ആളുകൾ ക​ല്ലെ​റി​ഞ്ഞ​തോ​ടെ​യാ​ണ് ആ​ക്ര​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

സ്ഥി​തി​ഗ​തി​ക​ള്‍ പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 2012ല്‍ ​ആ​സ​മി​ൽ ബോ​ഡോ വി​ഭാ​ഗ​വും ബം​ഗാ​ളി മു​സ്‌​ലിം​ക​ളും ത​മ്മി​ലു​ണ്ടാ​യ ല​ഹ​ള​യി​ല്‍ 77 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here