Advertisement

പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അധ്യാപകന്‍

May 10, 2019
Google News 0 minutes Read

പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അധ്യാപകര്‍. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് പരീക്ഷ എഴുതിയതെന്ന് അധ്യാപകന്‍. വിശദമായ അന്വേഷണം നടത്തണമെന്ന് സ്‌കൂള്‍ പിടിഎ ആവശ്യപ്പെട്ടു.

പരീക്ഷാ ക്രമക്കേടില്‍ അധ്യാപകരുടെ നിലപാടില്‍ സംശയമുണ്ടെന്ന് പി.ടി.എ പ്രസിഡന്റ് അബൂബക്കര്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുന്നത് പി.ടി.എയോട് മറച്ചുവെച്ചു. മാത്രമല്ല, പഠന നിലവാരത്തില്‍ ഏറെ മുന്നിലുള്ള കുട്ടികളാണ് സ്‌കൂളിലേത്. പിന്നില്‍ പണമിടപാട് നടന്നോയെന്ന് പൊലീസ് കണ്ടത്തട്ടെ എന്നനും പിടിഎ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂളിനെ തകര്‍ക്കാനുള്ള ശ്രമം നടന്നോയെന്നും അന്വേഷിക്കണമെന്നും പിടിഎ ആവശ്യപ്പെട്ടു.

ഉത്തര കടലാസില്‍ മൂല്യ നിര്‍ണയത്തിനിടെ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടര്‍ന്നു നടത്തിയ ഹിയറിങ്ങിലാണ് ഗുരുതരമായ രീതിയില്‍ ആള്‍ മാറാട്ടം നടന്നതായി തെളിഞ്ഞത്. മുക്കം നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു കുട്ടികള്‍ക്ക് വേണ്ടി പരീക്ഷ എഴുതുകയും മറ്റു മുപ്പത്തി രണ്ട് കുട്ടികള്‍ക്ക് വേമ്ടി പരീക്ഷ പേപ്പറില്‍ തിരുത്തല്‍ നടത്തിയെന്നുമാണ് ആരോപണം. ഇതില്‍ മൂന്ന് അദ്ധ്യാപകര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്. സ്‌കൂളിലെ പ്രധാന അദ്ധ്യാപിക ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ഇവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും നീക്കിയിട്ടുണ്ട്.

കേസില്‍ പോലീസില്‍ പരാതി നല്‍കാനുള്ള സാധ്യതയുണ്ട്. ആള്‍മാറാട്ടം അടക്കമുള്ള കുറ്റ കൃത്യങ്ങളാണ് അദ്ധ്യാപകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. മാത്രമല്ല, പരീക്ഷ നടത്തിപ്പില്‍ ക്രമക്കേട് നടന്നതിനെത്തുടര്‍ന്ന് വിസി അന്വേഷണം നടത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here