പൂരത്തെ വരവേറ്റ് പൊലീസ് ; ‘വന്നേ ആ പൂരം’ ആല്‍ബവുമായി തൃശ്ശൂര്‍ സിറ്റി പൊലീസ് പിആര്‍ഒ ടീം

തൃശ്ശൂര്‍ പൂരത്തിനെ മികവുറ്റതാക്കാന്‍ വലിയ പങ്ക് വഹിക്കുന്നവരാണ് പൊലീസുകാര്‍. ഇക്കുറി പൂരത്തെ വരവേല്‍ക്കാന്‍ ഒരു ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് പൊലീസുകാര്‍. ‘വന്നേ ആ പൂരം’ എന്ന പേരിലുള്ള ആല്‍ബം ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഹിറ്റായിക്കഴിഞ്ഞു.
ജാതിമത ഭേദമന്യേ മനസ്സുകളെ ഒരുമിപ്പിക്കുന്ന തേക്കിന്‍കാട് മൈതാനവും വടക്കും നാഥനും താളമേള ലയങ്ങളുടെ വിന്യാസവുമെല്ലാം ഒപ്പിയെടുത്ത ആല്‍ബത്തിനു പിന്നില്‍ പുരുഷാരത്തിനു കാവലായി സദാസമയമുള്ള പൊലീസാണ്. പൂരാവേശത്തില്‍ ആറാടുന്നവര്‍ക്ക് സംരക്ഷണമൊരുക്കുന്ന പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുന്നതാണ് വന്നേ ആ പൂരം എന്ന ആല്‍ബം.
തൃശ്ശൂര്‍ സിറ്റി പോലീസിന്റെ പിആര്‍ഒ ടീമാണ് 5മിനിട്ടും 23 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ആല്‍ബം തയ്യാറാക്കയിരിക്കുന്നത്. പൂരത്തിനു മുന്നോടിയായി പൊലീസ് ഒരുക്കിയ ക്രമീകരണങ്ങളെ വിശദീകരിക്കുന്നതോടൊപ്പം പൂരം ആസ്വദിക്കാന്‍ ആളുകളെ ക്ഷണിക്കുകയും ചെയ്യുന്നുണ്ട് ആല്‍ബത്തിലൂടെ.
രതീഷ് നാരായണന്റേതാണ് വരികളും ആലാപനവും. ഒാസ്‌കര്‍ ഈവന്റസ് ഡിസൈന്‍ ചെയ്ത പ്രോജക്ട് ജനീഷാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആല്‍ബത്തിന് ഇതിനോടകം തന്നെ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here