നാളെ ലോകമാതൃദിനം; അമ്മയ്‌ക്കൊപ്പമുള്ള നിമിഷങ്ങൾ ട്വന്റിഫോറിനോട് പങ്കുവെയ്ക്കൂ, സമ്മാനം നേടൂ

നാളെ ലോക മാതൃദിനം. അമ്മയേയും മാതൃത്വത്തേയും അമ്മക്ക് കുടുംബത്തിലുള്ള സ്വാധീനത്തേയും ബഹുമാനിക്കുന്നതിനായി ഒരു ദിനം. അമ്മമാർക്ക് വേണ്ടി ഒരു ദിവസം മാറ്റിവെച്ച് നമുക്ക് ആഘോഷിക്കാം. അമ്മയോട് മനസുനിറഞ്ഞ് നമുക്ക് ‘ഐ ലവ് യു’ എന്ന് പറയാം. കൈ നിറയെ അവർ പ്രതീക്ഷിക്കാത്ത സമ്മാനങ്ങൾ നൽകി അവരുടെ മനസിൽ സന്തോഷം നിറയ്ക്കാം. മാതൃദിനത്തോടനുബന്ധിച്ച് ട്വന്റിഫോർ പ്രത്യേക സമ്മാന പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്.

അമ്മയ്‌ക്കൊപ്പമുള്ള ഒരോ നിമിഷവും ഓർത്തുവെയ്ക്കുന്ന കൂട്ടത്തിൽ നിങ്ങളുടെ അമ്മ നിങ്ങളെ നോക്കി മനസ് നിറഞ്ഞ് ചിരിച്ചൊരു സന്ദർഭവും ഉണ്ടായിരിക്കില്ലേ? ആ അനുഭവം ഞങ്ങളുമായി പങ്കുവെയ്ക്കുകയാണ് ചെയ്യേണ്ടത്. അതിനൊപ്പം നിങ്ങളുടേയും അമ്മയുടേയും ഒരു ഫോട്ടൊയും പങ്കുവെയ്ക്കണം. മികച്ച കമന്റ് ചെയ്യുന്നവർക്ക് മികച്ച സമ്മാനമാണ് കാത്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന പോസ്റ്റുകൾ മാതൃദിനത്തിൽ https://www.twentyfournews.com ൽ പ്രസിദ്ധീകരിക്കുന്നതാണ്.

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ലോക മാതൃദിനമായി ആചരിക്കുന്നത്. 1908 ൽ അമേരിക്കയിലാണ് ആദ്യമായി മാതൃദിനം ആചരിച്ചത്. ചില രാജ്യങ്ങളിൽ ഇത് രണ്ടാം ഞായറാഴ്ചയ്ക്കു പകരം മറ്റ് ദിവസങ്ങളിൽ ആചരിക്കാറുണ്ട് ചില രാജ്യങ്ങളിൽ ഇത് രണ്ടാം ഞായറാഴ്ചയ്ക്കു പകരം മറ്റ് ദിവസങ്ങളിൽ ആചരിക്കാറുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് ആധുനിക ലോകം മാതൃദിനത്തിന് പ്രാധാന്യം നൽകി ആചരിയ്ക്കാൻ തുടങ്ങിയത്.

മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More