Advertisement

പെൻഷൻ തുക നൽകിയില്ല; അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

May 12, 2019
Google News 0 minutes Read

പെൻഷൻ തുക നൽകാത്തതിന് അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാൻ മകന്റെ ശ്രമം. കുമളി ചെങ്കര എച്ച്എംഎൽ എസ്‌റ്റേറ്റ് പത്താം നമ്പർ ലയത്തിൽ താമസിക്കുന്ന രാജേന്ദ്രൻ (47) ആണ് 70 വയസുള്ള അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. വീട്ടുവാതിലിന്റെ താഴിൽ വൈദ്യുതി പ്രവഹിപ്പിച്ചാണ് അമ്മയെ കൊല്ലാൻ ശ്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.

അമ്മ മരിയ സെൽവവും ഏകമകനായ രാജേന്ദ്രനും മാത്രമാണു വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ പുറത്തുപോയ സമയത്ത് 2 താഴുകൾ കൊണ്ടു വീടു പൂട്ടിയ ശേഷം ഈ താഴുകളിലേക്കു വൈദ്യുതി കണക്ഷൻ നൽകുകയായിരുന്നു. അമ്മ തിരികെ വന്നു വീടിന്റെ കതകിൽ തൊട്ടതോടെ ഷോക്കേറ്റു തെറിച്ചുവീണു. കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയാണു കണക്ഷൻ വിച്ഛേദിച്ചത്.

ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുകയാണു തയ്യൽത്തൊഴിലാളിയായ രാജേന്ദ്രൻ. അമ്മയുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയൽക്കാർ പൊലീസിനെ അറിയിച്ചു. അമ്മയ്ക്കു ലഭിക്കുന്ന പെൻഷൻ തുക വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വഴക്കിട്ടു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നുവെന്നു പൊലീസ് കണ്ടെത്തി. രാജേന്ദ്രനെ നാളെ കോടതിയിൽ ഹാജരാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here