Advertisement

ബിജെപി പതാകകൊണ്ട് ചെരിപ്പു തുടച്ചെന്നാരോപിച്ച് വോട്ടർക്ക് മർദ്ദനം; സംഘർഷം; പൊലീസ് ലാത്തി വീശി

May 12, 2019
Google News 0 minutes Read

ബിജെപിയുടെ പതാകകൊണ്ട് ചെരിപ്പ് തുടച്ചെന്നാരോപിച്ച് പാർട്ടി പ്രവർത്തകർ വോട്ടറെ മർദ്ദിച്ചു. ഉത്തർപ്രദേശിലെ ജോൻപൂരിലുള്ള ഷാഗഞ്ജിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ബിജെപി പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി.

പോളിംഗ് ബൂത്തിന് പുറത്ത് മരച്ചുവട്ടിൽ കിടക്കുകയായിരുന്ന ബിജെപി പതാകയെടുത്ത് വോട്ടർ ചെരുപ്പ് തുടച്ചെന്നാണ് പാർട്ടി പ്രവർത്തകരുടെ ആരോപണം. ഇത് ശ്രദ്ധയിൽപ്പെട്ട പ്രവർത്തകൻ സഹപ്രവർത്തകരോട് വിവരം പറയുകയും തുടർന്ന് വോട്ടറെ മർദ്ദിക്കുകയുമായിരുന്നു. പ്രവർത്തകരെ പിരിച്ചുവിടാൻ വൻ പൊലീസ് സന്നാഹമാണ് പ്രദേശത്ത് എത്തിയത്. സംഘർഷത്തിൽ ഒരു പൊലീസുകാരന്് പരിക്കേറ്റു. പുറത്ത് സംഘർഷം നടന്നെങ്കിലും വോട്ടെടുപ്പിനെ അത് ബാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here