വടകര കോഴിക്കോട് മണ്ഡലങ്ങളിൽ എൽജെഡിയുടെ മുഴുവൻ വോട്ടുകൾ ഇടതു സ്ഥാനാർഥിക്ക് തന്നെ ലഭിച്ചിട്ടുണ്ടെന്ന് എൽജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര കോഴിക്കോട് മണ്ഡലങ്ങളിൽ എൽജെഡിയുടെ മുഴുവൻ വോട്ടുകൾ ഇടതു സ്ഥാനാർഥിക്ക് തന്നെ ലഭിച്ചിട്ടുണ്ടെന്ന് എൽജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി വിലയിരുത്തി. മികച്ച ഭൂരിപക്ഷത്തിൽ ഇടത് സ്ഥാനാർഥികൾ വിജയിക്കുമെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽജെഡിക്ക് സീറ്റ് നിഷേധിച്ചെ ഘട്ടത്തിൽ പ്രവർത്തകർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പിന്നീട് പൂർണമായും ഇടത് സ്ഥാനാർഥിയുടെ വിജയത്തിനു വേണ്ടി വേണ്ടി വേണ്ടി സ്ഥാനാർഥിയുടെ വിജയത്തിനു വേണ്ടി വേണ്ടി വേണ്ടി പ്രവർത്തിച്ചു.

Read Also : വടകരയിൽ 60 ബൂത്തുകളിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് കെ.മുരളീധരൻ

എൽജെഡി ആർജെഡി ലയന സാഹചര്യമുണ്ടായാൽ നേതാക്കളുടെ താല്പര്യം മാത്രം നോക്കരുതെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ദേശീയ തലത്തിലെ മുന്നണി മാറ്റത്തിൽ താഴെതട്ടിലുള്ള പ്രവർത്തകരുടെ വികാരം പരിഗണിക്കാതിരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. അത് ആവർത്തിക്കരുതെന്നാണ് നേതൃത്വത്തിന് ജില്ലാ കമ്മറ്റിയുടെ മുന്നറിയിപ്പ്.ജില്ലാ കമ്മറ്റിയുടെ വികാരം സംസ്ഥാന നേതൃത്വത്തെ ഉടൻ അറിയിക്കും. അതേസമയം ചട്ടം മറികടന്നുകൊണ്ട് എൽജെഡി യുവജനവിഭാഗം ദേശീയ അധ്യക്ഷൻ മടവൂരിനോട് കഴിഞ്ഞ ദിവസം ദിവസം പാർട്ടി വിശദീകരണം ചോദിച്ച സംഭവം യോഗത്തിൽ ചർച്ചയായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More