ബൂത്തിനുള്ളിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം; ബിജെപി പോളിംഗ് ഏജന്റ് അറസ്റ്റിൽ: വീഡിയോ

ഹരിയാനയിലെ ഫരീദാബാദില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ബിജെപിയുടെ പോളിങ് ഏജൻ്റ് ഗിരിരാജ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോളിങ് ബൂത്തില്‍ വച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇയാള്‍ ശ്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ അറിയിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പോളിങ് ഏജൻ്റിനെ അറസ്റ്റ് ചെയ്തതെന്നും ഇയാള്‍ക്കെതിരെ കേസെടുത്തതായും തെരഞ്ഞടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഇയാള്‍ പോളിങ് ബൂത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ഇയാള്‍ വോട്ടിങ് മെഷീനിന്റെ അടുത്തേക്ക് പോയി മൂന്നോളം വോട്ടര്‍മാര്‍ക്ക് ചിഹ്നം കാണിച്ച് കൊടുക്കുകയോ വോട്ട് ചെയ്യുകയോ ആണ് ചെയ്യുന്നത്. പോളിംഗ് ഓഫീസര്‍ നിര്‍ത്താനവശ്യപ്പെട്ടിട്ടും അയാള്‍ അത് ശ്രദ്ധിക്കാതെ തന്റെ പ്രവര്‍ത്തി തുടരുകയായിരുന്നു.വീഡിയോ വൈറലായി മാറിയതോടെ ചിലര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ബിജെപിയുടെ പോളിങ് ഏജന്റാണെന്ന് തിരിച്ചറിഞ്ഞത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More