തൃശൂർ പൂരം തത്സമയം ട്വന്റിഫോറിലൂടെ കാണാം ഈ ലിങ്കിലൂടെ

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി. 36 മണിക്കൂർ നീളുന്ന പൂരത്തിന് തുടക്കമിട്ട് കണിമംഗലം ശാസ്താവ് വടക്കുംനാഥനെ വണങ്ങാനായി തെക്കേ ഗോപുരനടയിലേക്കെത്തി. നിലവിൽ മഠത്തിൽ വരവ് എന്ന ചടങ്ങാണ് നടന്നുകൊണ്ടിരിക്കുന്നത്.

തൃശൂർ പൂരം കാണാൻ സാധിക്കാത്തവർക്ക് തത്സമയം ട്വന്റിഫോറിലൂടെ തന്നെ പൂരം കാണാൻ സാധിക്കും

തൃശ്ശൂർ പൂരം തത്സമയം കാണാം
Twentyfournews.com/live

24 ഫേസ്ബുക്ക് പേജ്‌
Facebook.com/24onlive

ട്വന്റിഫോർ യൂട്യൂബ് ചാനൽ
Youtube.com/24onlive

90ഓളം ഗജവീരന്മാരാണ് പകൽ പൂരത്തിൽ പങ്കെടുക്കുക. മുഖ്യ സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ ഇനി വരുനന് ഒരോ നിമിഷങ്ങളും വർണാഭമാക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി കഴിഞ്ഞു.

ഇലഞ്ഞിത്തറ മേളം കുടംമാറ്റം തുടങ്ങിയ ആകർഷകങ്ങളായ ചടങ്ങുകൾക്ക് ശേഷം നാളെ പുലർച്ചെ ഇരു വിഭാഗങ്ങളുടെയും വെടിക്കെട്ടിനും തേക്കിൻകാട് മൈതാനം സജ്ജമായി കഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top