Advertisement

തൃശൂർ പൂരത്തിന് തുടക്കമായി; പകൽ പൂരത്തിൽ പങ്കെടുക്കുന്നത് 90 ഓളം ഗജവീരന്മാർ

May 13, 2019
Google News 1 minute Read

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി. 36 മണിക്കൂർ നീളുന്ന പൂരത്തിന് തുടക്കമിട്ട് കണിമംഗലം ശാസ്താവ് വടക്കുംനാഥനെ വണങ്ങാനായി തെക്കേ ഗോപുരനടയിലേക്കെത്തി. ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി പൂരം പതിവു പോലെ ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് തൃശൂർ. ഘടക പൂരങ്ങളുടെ വരവോടെയാണ് പൂരലഹരി ഉണരുന്നത്.

പൂരത്തിലെ ഏറ്റവും വർണാഭാമായ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം എട്ടുമണിയോടു കൂടി ആരംഭിക്കും. 90ഓളം ഗജവീരന്മാരാണ് പകൽ പൂരത്തിൽ പങ്കെടുക്കുക. മുഖ്യ സംഘാടകരായ തിരുവന്പാടി, പാറമേക്കാവ് വിഭാഗങ്ങൾ ഇനി വരുനന് ഒരോ നിമിഷങ്ങളും വർണാഭമാക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി കഴിഞ്ഞു.

Read Also : തെക്കേഗോപുരനട തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; തൃശൂർ പൂരത്തിന് തുടക്കമായി

ഇലഞ്ഞിത്തറ മേളം കുടംമാറ്റം തുടങ്ങിയ ആകർഷകങ്ങളായ ചടങ്ങുകൾക്ക് ശേഷം നാളെ പുലർച്ചെ ഇരു വിഭാഗങ്ങളുടെയും വെടിക്കെട്ടിനും തേക്കിൻകാട് മൈതാനം സജ്ജമായി കഴിഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here