കാപ്പാട്- കോയിലാണ്ടി റോഡില്‍ ടാറിംഗ് നടക്കുന്നില്ല; വിനോദ സഞ്ചാരികളടക്കമുള്ള യാത്ര ദുഷ്‌കരമാവുന്നു

കേരളത്തിലെ ചരിത്ര വിനോദ സഞ്ചാര മേഖലകളിലൊന്നായ കാപ്പാട്, തീരദേശ റോഡ് തകര്‍ന്ന് യാത്ര ദുഷ്‌കരമാവുന്നു. കാപ്പാടിനും കോയിലാണ്ടിക്കും ഇടയില്‍ പൊയില്‍ക്കാവില്‍ മേഖലയിലാണ് ടാറിംഗ് നടക്കാത്തതിനെത്തുടര്‍ന്ന് പൂര്‍ണമായി തകര്‍ന്ന അവസ്ഥയില്‍ റോഡുള്ളത്.
വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട്, തീരദേശ റോഡ് തകര്‍ന്ന് യാത്ര ദുഷ്‌കരമാവുന്നു. കാപ്പാടിനും കോയിലാണ്ടിക്കും ഇടയില്‍ പൊയില്‍ക്കാവില്‍ ടാറിംഗ് നടക്കാതത്തിനാല്‍ റോഡ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്.റോഡ് അടിയന്തിരമായി നന്നാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം
വിദേശികള്‍ അടക്കം നൂറു കണക്കിന് ആളുകളാണ് ദിവസേന കാപ്പാട് കടപ്പുറത്ത് എത്തുന്നത്. എന്നാല്‍ കാപ്പാട്-കൊയിലാണ്ടി തീരദേശ മേഖലയിലെ റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് നാളേറെയായി. ദേശീയ പാതയില്‍ ഗതാഗത കുരുക്ക് രൂക്ഷമാവുമ്പോള്‍ വാഹനങ്ങള്‍ ഈ വഴിയാണ് ആശ്രയിക്കുന്നത്. റോഡിന്റെ അറ്റകുറ്റപ്പണകള്‍ നടത്തണമെന്ന ആവശ്യം നിരവധി തവണ ഉന്നയിച്ചിട്ടും അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
കാപ്പാട് മുതല്‍ പൊയില്‍ക്കാവ് വരെ 900 മീറ്ററില്‍ റോഡ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയില്‍ ആണ്. തീരദേശ നിവാസികളോടുള്ള കടുത്ത അവഗണനയുടെ ഭാഗമാണിതെന്നും നാട്ടുകാര്‍ പരാതി പറയുന്നു.
കോയിലാണ്ടി മല്‍സ്യബന്ധന തുറമുഖം നിര്‍മാണത്തിന്റെ ഭാഗമായാണ് തീരദേശ പാതയുടെ വികസനത്തിനും പദ്ധതി ഇട്ടത്. മൂന്ന് വര്‍ഷത്തിലേറെയായി തകര്‍ന്നു കിടക്കുന്ന റോഡ് ഇനിയെങ്കിലും യാത്രായോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here