Advertisement

ചിറ്റൂർ സ്പിരിറ്റ് കേസ്; ഒരാൾ കൂടി പിടിയിൽ

May 14, 2019
Google News 0 minutes Read

സിപിഐഎം മുൻ ലോക്കൽ കമ്മിറ്റിയംഗം അത്തിമണി അനിൽ പ്രതിയായ ചിറ്റൂർ സ്പിരിറ്റ് കേസിൽ ഒരാൾ കൂടി പിടിയിൽ. സ്പിരിറ്റ് കടത്തിയ കാറിന്റെ ഉടമസ്ഥൻ ധനേഷാണ് തൃശൂർ എക്‌സൈസ് ഐ ബിയുടെ പിടിയിലുള്ളത്. മെയ് മാസം ഒന്നാം തീയതിയാണ് ചിറ്റൂരിനടുത്ത തത്തമംഗലത്തുവെച്ച് കാറിൽ കടത്തുകയായിരുന്ന 525 ലിറ്റർ സ്പിരിറ്റ് പിടികൂടുന്നത്.

കേസിൽ മെയ് അഞ്ചിനായിരുന്നു അത്തിമണി അനിലിനെ എക്‌സൈസ് വിഭാഗം പിടികൂടിയത്. ജനതാദൾ പ്രാദേശിക നേതൃത്വം തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് അനിൽ വെളിപ്പെടുത്തിയത്. ജില്ലയിലെ സിപിഐഎം നേതാക്കളുമായും ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുമായും അനിലിന് അടുത്ത ബന്ധമുണ്ട്. പാലക്കാട് കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജ കളള് നിർമ്മാണ സംഘത്തിലെ പ്രധാന കണ്ണിയാണ് അത്തിമണി അനിൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here