‘സുരേഷ് ഗോപി മത്സരിച്ചത് തിരിച്ചടിയായി’; തൃശൂരിലെ വിജയസാധ്യതയിൽ ആശങ്ക പ്രകടിപ്പിച്ച് ടിഎൻ പ്രതാപൻ

ഇന്ന് ചേർന്ന കെപിസിസി നേതൃയോഗത്തിലാണ് തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപൻ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പ്രദേശത്തെ ഹിന്ദു വോട്ടുകൾ ബിജെപിക്ക് പോയെന്നും, സുരേഷ്‌ഗോപി മത്സരിച്ചത് തിരിച്ചടിയായെന്നും ടിഎൻ പ്രതാപൻ പറയുന്നു.
യോഗത്തിൽ പങ്കെടുത്ത മറ്റ് സ്ഥാനാർത്ഥികളെല്ലാം തന്നെ എന്നാൽ ഉറച്ച് വിജയപ്രതീക്ഷയിലാണ്. ടിഎൻ പ്രതാപൻ ഇത്തരത്തിലൊരു ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മറ്റ് നേതാക്കൾക്കെല്ലാം ടിഎൻ പ്രതാപൻ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
Read Also : കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കും; മോഹന വാഗ്ദാനവുമായി സുരേഷ് ഗോപി
തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് നേതൃത്വം കൊടുത്ത നേതാക്കളെല്ലാം വിശ്വസിക്കുന്നത് കുറഞ്ഞ വോട്ട് ഭൂരിപക്ഷത്തിലാണെങ്കിൽ കൂടി ടിഎൻ പ്രതാപൻ വിജയിക്കുമെന്ന് തന്നെയാണ്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, പാർലമെന്റ് നിയോജക മണ്ഡലം സ്ഥാനാർഥികൾ എന്നിവരാണ് പങ്കെടുക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here