അടുത്ത സീസണിലെ കിരീടം ലക്ഷ്യമിട്ട് സ്പാനിഷ് ഫുട്‌ബോള്‍ ടീം വമ്പന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും

അടുത്തസീസണില്‍ കിരീടം ഉറപ്പിക്കാന്‍ ശ്രമങ്ങളുമായി സ്പാനിഷ് ഫുട്‌ബോള്‍ ടീം
വമ്പന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും. ചെല്‍സി താരം ഏദെന്‍ ഹസാര്‍ഡിനെ ടീമിലെത്തിക്കാനാണ് റയലിന്റെ ശ്രമം. സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്‌മെന്‍ അത്‌ലറ്റികോ മാഡ്രിഡ് വിട്ട് ബാഴ്‌സയിലെത്തിയേക്കും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതിന് ശേഷം തകര്‍ച്ചയിലാണ് റയല്‍ മാഡ്രിഡ്. ക്രിസ്റ്റ്യാനോയ്ക്ക് പകരക്കാനായി എംബാപ്പെ,നെയ്മര്‍ എന്നിവരെ പരിഗണിച്ചിരിന്നെങ്കിലും അനുകൂല നീക്കമുണ്ടാകാത്ത സാഹചര്യത്തിലാണ് റയലിന്റെ ഈ നീക്കം. യൂറോപ ലീഗ് ഫൈനല്‍ കഴിഞ്ഞാല്‍ ഹസാര്‍ഡ് റയല്‍ മാഡ്രിഡുമായി കരാര്‍ ഒപ്പിടുമെന്നാണ് സൂചന. 789 കോടി രൂപയ്ക്കായിരിക്കും ചെല്‍സി വിട്ട് താരം റയലിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹസാര്‍ഡ് ടീമിലെത്തുമ്പോള്‍ ഗാരെത് ബെയ്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയേക്കും.

അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് ഗ്രീസ്‌മെന്റെ ശ്രമം. അടുത്ത സീസണ്‍ മുതല്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് അത്‌ലറ്റികോ മാഡ്രിഡ് ഔദ്യോഗികമായി അറിയിച്ചു. റിലീസിങ് ക്ലോസായ 125 മില്യണ്‍ നല്‍കിയാണ് ബാഴ്‌സ താരത്തെ ടീമിലെത്തിക്കുന്നത്. കഴിഞ്ഞ് 5 വര്‍ഷമായി അത്‌ലറ്റികോ മാഡ്രിഡിന്റെ പ്രധാനതാരമാണ് ഗ്രീസ്‌മെന്‍. അടുത്ത സീസണില്‍ ഗോഡിനേയും നഷ്ടപ്പെടുന്നതോടെ ടീമിന്റെ നില പരുങ്ങലിലാകും. അതേസമയം മെസിക്കൊപ്പം ഗ്രീസ്‌മെനും ചേരുന്നതോടെ ബാഴ്‌സലോണ കൂടുതല്‍ കരുത്താര്‍ജിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More