Advertisement

ഇടത്തരം തുറമുഖം വഴിയുള്ള യന്ത്രവല്‍കൃത ഉരുകള്‍ക്ക് മണ്‍സൂണ്‍ കാല നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

May 15, 2019
Google News 1 minute Read

ഇടത്തരം തുറമുഖം വഴിയുള്ള യന്ത്രവല്‍കൃത ഉരുകള്‍ക്ക് ഏര്‍പ്പെടുത്താറുള്ള മണ്‍സൂണ്‍ കാല നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. മറൈന്‍ നിയമപ്രകാരം ഇന്നുമുതല്‍ സെപ്റ്റംബര്‍ ബര്‍ 15 വരെയാണ് നിരോധനം. ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്ര കപ്പലുകള്‍ക്കും ഈ കാലത്ത് സര്‍വീസ് ഉണ്ടാകില്ല.

സ്‌മൈല, ഷാലോം-2, ശ്രീമുരുകന്‍, ശ്രീപരാശക്തി എന്നീ 4 ഉരുക്കളാണ് ഇന്ന് ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുക. ചരക്കു കയറ്റുന്ന ഇവ കാലാവസ്ഥ അനുകൂലമായാല്‍ വൈകിട്ടോടെ ബേപ്പൂര്‍ വിടും.മര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ് ചട്ടപ്രകാരം മണ്‍സൂണില്‍ മേയ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ചെറുകിട തുറമുഖങ്ങളില്‍ യന്ത്രവല്‍കൃത ഉരുക്കള്‍ക്കും യാത്രാ കപ്പലുകള്‍ക്കും ക്ലിയറന്‍സ് നല്‍കില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നടപടിക്രമങ്ങള്‍

ഉരു മാര്‍ഗം ചരക്കുനീക്കം നിലയ്ക്കുന്നത് തൊഴില്‍മാന്ദ്യം സൃഷ്ടിക്കുമെന്ന് ആശങ്കയിലാണ് തുറമുഖത്തെ 200 തൊഴിലാളികള്‍ ലക്ഷദ്വീപിലേക്കുള്ള യാത്ര കപ്പലുകളും ഈ കാലയളവില്‍ സര്‍വീസ് നടത്തില്ല. വരും ദിവസങ്ങളില്‍ ലക്ഷദ്വീപില്‍ നിന്ന് ചരക്കുമായി ബേപ്പൂര്‍ തുറമുഖത്ത് എത്തു 3 ഉരുക്കള്‍ ചരക്ക് ഇറിക്കയശേഷം ചാലിയാറിയിലെ സുരക്ഷിത സ്ഥാനത്ത് നങ്കൂരമിടും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here