Advertisement

ഗോഡ്സെ രാജ്യസ്നേഹിയെന്ന പരാമർശം; താൻ മാപ്പ് പറഞ്ഞിട്ടില്ലെന്ന് പ്ര​ജ്ഞാ​സിം​ഗ്

May 16, 2019
Google News 0 minutes Read

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ൻ നാ​ഥു​റാം ഗോ​ഡ്സെ രാ​ജ്യ​സ്നേ​ഹി​യാ​യി​രു​ന്നെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ താൻ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​ർ. പ്ര​ജ്ഞ മാ​പ്പു​പ​റ​ഞ്ഞ​താ​യി അ​റി​യി​ച്ച ബി​ജെ​പി മ​ധ്യ​പ്ര​ദേ​ശ് വ​ക്താ​വിൻ്റെ നിലപാടിനെ തള്ളിയാണ് പ്രജ്ഞ രംഗത്തു വന്നത്. ത​ന്‍റെ പോ​രാ​ട്ടം ബി​ജെ​പി​ക്കൊ​പ്പ​മാ​ണെ​ന്നും ബി​ജെ​പി​യു​ടെ ന​യ​മാ​ണ് ത​ന്‍റെ ന​യ​മെ​ന്നു പ​റ​യു​ക​യും മാ​ത്ര​മാ​ണ് പ്ര​ജ്ഞ ഇക്കാര്യത്തിൽ ചെ​യ്ത​ത്.

ഗോ​ഡ്സെ ഹി​ന്ദു തീ​വ്ര​വാ​ദി​യാ​ണെ​ന്ന ന​ട​ൻ ക​മ​ൽ​ഹാ​സ​ന്‍റെ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ക്ക​വെ​യാ​ണ് പ്ര​ജ്ഞാ സിം​ഗ് ഗാ​ന്ധി​ജി​യു​ടെ ഘാ​ത​ക​നാ​യ ഗോ​ഡ്സെ​യെ പു​ക​ഴ്ത്തി​യ​ത്. ഗോ​ഡ്സെ രാ​ജ്യ​സ്നേ​ഹി​യാ​യി​രു​ന്നു, അ​ദ്ദേ​ഹ​ത്തെ ഭീ​ക​ര​ൻ എ​ന്നു വി​ളി​ക്കു​ന്ന​വ​ർ​ക്ക് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ക്ക​താ​യ മ​റു​പ​ടി ല​ഭി​ക്കു​മെ​ന്നു​മാ​യി​രു​ന്നു പ്ര​ജ്ഞാ സിം​ഗി​ന്‍റെ പ​രാ​മ​ർ​ശം. ഗോ​ഡ്സെ തീ​വ്ര​വാ​ദി​യാ​ണെ​ന്ന് പ​റ​യു​ന്ന​വ​ർ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here