‘സാദാ’ പൊലീസായി മമ്മൂട്ടിയും വ്യത്യസ്ത വിഷ്വലുകളും; ഉണ്ട ടീസർ കാണാം

‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ടീസർ റിലീസായി. മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. 40 സെക്കൻഡോളമാണ് ടീസറിൻ്റെ ദൈർഘ്യം.

പൊലീസുകാരെ വെടിയുതിർക്കാൻ പഠിപ്പിക്കുന്ന മമ്മൂട്ടിയാണ് ടീസറിലെ പ്രധാന ഭാഗം. ഒപ്പം ഒരു ത്രില്ലറിലേക്ക് വഴി തെളിക്കുന്ന ഇൻ്റർ കട്ടുകളും ടീസറിൽ കാണാം.

മമ്മൂട്ടി, ഷെയിൻ ടോം ചാക്കോ, അർജുൻ അശോകൻ തുടങ്ങി ഒട്ടേറെ താരങ്ങളാണ് ചിത്രത്തിലുള്ളത്. ഛത്തീസ്‌ഗഡിലെ മാവോയിസ്റ്റ് ആക്രമണ ഭീതിയുള്ള പ്രദേശത്ത് തെരഞ്ഞെടുപ്പ് ജോലിക്കായി പോകുന്ന ഒൻപത് പൊലീസുകാരുടെ കഥയാണ് ഉണ്ട.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top