1.5 മില്യണ്‍ യൂറോ ഫലസ്തീനികള്‍ക്ക് ഇഫ്താര്‍ സഹായമായി നല്‍കി ക്രിസ്ത്യാനോ റോണാൾഡോ

ഇസ്രായേല്‍ അധിനിവേശത്തില്‍ സര്‍വതും തകര്‍ന്ന ഫലസ്തീന് സഹായം നല്‍കാന്‍ എന്നും മുന്‍നിരയിലായിരുന്നു പോര്‍ച്ചുഗീസ് ഫുട്ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ. ഇപ്പോഴിതാ റമദാനില്‍ ഫലസ്തീനിലെ വിശ്വാസികള്‍ക്ക് വീണ്ടും സഹായവുമായി ക്രിസ്ത്യാനോ റൊണാള്‍ഡോ രംഗത്ത് വന്നിരിക്കുകയാണ്.
9 സ്പോര്‍ട്ട്സ് പ്രൊ എന്ന സ്പോര്‍ട്സ് വെബ്സൈറ്റാണ് ക്രിസ്റ്റാനോയുടെ സഹായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇഫ്താര്‍ വിരുന്നിന് വേണ്ടി 1.5 മില്യണ്‍ യൂറോയാണ് ഫലസ്തീനികള്‍ക്ക് വേണ്ടി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ നല്‍കിയിരിക്കുന്നത്. താരത്തിന്റെ സഹായ വാഗ്ദാനത്തിന് നന്ദി പറഞ്ഞ് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നിരിക്കുന്നത്.
നേരത്തെ ഇസ്രായേലിന്റെ ആര്‍സണ്‍ ആക്രമണത്തില്‍ പരിക്കേറ്റ അഹമ്മദ് ദവാബ്ഷ എന്ന അഞ്ച് വയസ്സുക്കാരനെ റയല്‍ മാഡ്രിഡ് ക്ലബിലേക്ക് ക്ഷണിച്ച് ക്രിസ്റ്റാനോ സന്തോഷം പങ്കുവെച്ചത് വലിയ വാര്‍ത്തയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here