ജെഎൻയു സർവകലാശാലയിൽ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

ജെഎൻയു സർവകാലാശാലയിൽ രണ്ടാം വർഷ എംഎ വിദ്യാർഥി ജീവനൊടുക്കി. ഇംഗ്ലീഷ് അധ്യാപകന് ഇ-മെയിൽ വഴി ആത്മഹത്യാക്കുറിപ്പ് അയച്ച ശേഷമാണ് വിദ്യാർഥി ജീവനൊടുക്കിയത്.
മെയിൽ ലഭിച്ചതിനു പിന്നാലെ അധ്യാപകൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനു ശേഷം നടത്തിയ തെരച്ചിലിലാണ് വിദ്യാർഥിയെ സർവകലാശാലയ്ക്കുള്ളിലെ കെട്ടിടത്തിലുള്ള ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ്വൃത്തങ്ങൾ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here