ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവം; പ്രതികളായ അധ്യാപകർക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനം

കോഴിക്കോട് മുക്കം നീലേശ്വരം ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തിൽ പ്രതികളായ അധ്യാപകർക്ക് എതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനം. ഒളിവിലുള്ള പ്രതികൾ രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടിപ്പിക്കുന്നത്.സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി.
പ്രതികളായ അധ്യാപകർ വിദേശത്തേക്ക് കടക്കാൻ സാധ്യത ഉള്ളതിനാലാണ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.ഇതിനായി പോലീസ് മൂന്ന് അധ്യാപകരുടെ പാസ്‌പോർട്ട് വിവരങ്ങളുൾപ്പടെ ശേഖരിച്ചു. നീലേശ്വരം സ്‌കൂൾ പ്രിൻസിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടുമായ കെ.റസിയ, പരീക്ഷ എഴുതിയ നിഷാദ് വി.മുഹമ്മദ് ,പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും ചേന്ദമംഗലൂർ എച്ച്.എസ്.എസ് അധ്യാപകനായ പി കെ ഫൈൽ എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് .ഇതിൽ ഫൈസലിന്റെ യൂണിവേഴ്‌സിറ്റിയിലുള്ള വീട്ടിൽ പോലീസ് എത്തിയെങ്കിലും ഇയാൾ ചൊവ്വാഴ്ച്ച ജില്ല വിട്ടാതായി അറിയാൻ സാധിച്ചു.അതിനിടെ പരീക്ഷാ ഭവനിൽ നിന്ന് അധ്യാപകൻ എഴുതിയ ഉത്തരക്കടലാസുകൾ ശേഖരിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചു. എന്നാൽ അധ്യാപകരെ അറസ്റ്റ് ചെയ്‌തെങ്കിൽ മാത്രമെ കുട്ടികൾ എഴുതിയ ഉത്തരക്കടലാസുകൾ എവിടെയെന്നത് സംബന്ധിച്ച വ്യക്തത വരൂ.അതേസമയം പ്രതികളായ അധ്യാപകർ കീഴടക്കാനുള്ള സാധ്യതയും പോലീസ് കാണുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here