ഉത്തരകൊറിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുന്നുവെന്ന് പഠനങ്ങള്‍

ഉത്തരകൊറിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുന്നുവെന്ന് പഠനങ്ങള്‍. ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 56.33 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത് എന്നാണ് കണക്കുകള്‍. 1917 ന് ശേഷം ഉത്തരകൊറിയയില്‍ മഴ ഇത്രയും കുറയുന്നത് ഇതാദ്യമാണ്.
ഉത്തരകൊറിയയിലെ നദികളും തടാകങ്ങളും വറ്റി വരണ്ട് കഴിഞ്ഞു. വരള്‍ച്ച രാജ്യത്തെ മുഴുവന്‍ കൃഷികളെയും ദോഷകരമായി ബാധിക്കും. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഐക്യരാഷ്ട്ര സംഘടന ഉത്തരകൊറിയ കനത്ത ഭക്ഷ്യക്ഷാമം നേരിടുന്ന വിവരം സ്ഥിരീകരിച്ചത്. ഒപ്പം കനത്ത വരള്‍ച്ച കൂടിയാവുന്നതോടെ ഉത്തരകൊറിയ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. ഇതിനെ മറികടക്കാന്‍ റെഡ്‌ക്രോസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഉത്തരകൊറിയ നേരിടുന്ന പ്രതിസന്ധിയെ ഗൗരവമായാണ് സമീപിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷണ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബേസ് ലി പറഞ്ഞു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 40 ശതമാനത്തോളം പേരും ഭക്ഷ്യക്ഷാമത്തെ നേരിടുന്നുണ്ട് എന്നാണ് കണക്കുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here