Advertisement

ഡൽഹിയിലെ ഖാൻ മാർക്കറ്റിന്റെ പേരു മാറ്റി വാത്മീകി മാർക്കറ്റ് എന്നാക്കണമെന്ന് ബിജെപി നേതാവ്

May 18, 2019
Google News 1 minute Read

ഡൽഹിയിലെ പ്രശസ്തമായ ഖാൻ മാർക്കറ്റിൻ്റെ പേരു മാറ്റി വാത്മീകി മാർക്കറ്റ് എന്നാക്കണമെന്ന് ഡൽഹിയിലെ ബിജെപി നേതാവ് ദീപക് തൻവാർ. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് ദീപക് കത്തയച്ചിട്ടുണ്ട്.

“മോദിയുടെ അഭിമുഖത്തിൽ നിന്നാണ് പേരുമാറ്റത്തിനുള്ള ആശയം ലഭിച്ചത്. അദ്ദേഹത്തിൻ്റെ വ്യക്തിത്വം ഖാൻ മാർക്കറ്റ് ലോബിയല്ല നൽകിയതെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. അതു കൊണ്ട് തന്നെ അതിൻ്റെ പേര് വാത്മീകി മാർക്കറ്റ് എന്നാക്കണം. കാരണം, വാത്മീകി ചരിത്രത്തിൻ്റെ ഭാഗമാണ്. അത്ര പ്രശസ്തമായ ഒരു സ്ഥലത്തിന് അങ്ങനെ പേരിടുക വഴി വിനോദ സഞ്ചാരികൾ നമ്മുടെ സംസ്കാരത്തെപ്പറ്റിയും പഠിക്കും”- ദീപക് തൻവാർ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here