കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ആദിത്യന്റെ മൊഴി

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ആദിത്യ. രേഖകള്‍ ലഭിച്ചത് കൊച്ചിയിലെ വ്യാപാര സ്ഥാപനത്തിന്റെ സെര്‍വറില്‍ നിന്നാണെന്നും ഈ രേഖകളാണ് വൈദികന് അയച്ചുകൊടുത്തതെന്നുമാണ് ആദിത്യ അന്വേഷണ സംഘത്തിന് മൊഴി മമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്.

അതേ സമയം മൂന്ന് ദിവസമായി കസ്റ്റഡിയില്‍ കഴിയുന്ന ആദിത്യയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോന്തുരുത്തി ഇടവക വികാരിയുടെ നേതൃത്വത്തിലുള്ള സംഘം ആലുവ ഡിവൈഎസ്പി ഓഫീസിലെത്തി.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യ പൊലീസ് കസ്റ്റഡിയിലായിട്ട് മൂന്ന് ദിവസം പിന്നിടുന്നു ചോദ്യം ചെയ്യലിനായാണ് ആദിത്യയെ കസ്റ്റഡിയിലെടുത്തത്. വ്യാജരേഖ ചമച്ചിട്ടില്ലെന്നും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സെര്‍വറില്‍ സഭയിലെ ഉന്നതരുമായി ബന്ധപ്പെട്ട രേഖകള്‍ കാണുകയും ഇത് ഫാ. പോള്‍ തേലക്കാട്ടിന് അയച്ചു കൊടുക്കുകയുമാണ് ചെയ്തതെന്നാണ് ആദിത്യ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

എന്നാല്‍ ആദിത്യന്റെ മൊഴി പോലീസ് വിശ്വസത്തിലെടുത്തിട്ടില്ല. യുവാവ് പറയുന്നതിലെ വസ്തുതകള്‍ പോലീസ് പരിശോധിച്ച് വരുന്നതേയുള്ളു. അതേ സമയം വ്യാപാര സ്ഥാപനത്തിലെ സെര്‍വറില്‍ നിന്ന് പൊലീസിന് രേഖകള്‍ കണ്ടെടുക്കാനായില്ല. ഈ രേഖകള്‍ മനപൂര്‍വ്വം നീക്കം ചെയ്തതാണോ എന്ന് പോലീസ് പരിശോധിക്കും. എന്നാല്‍ മൂന്നു ദിവസമായി പോലീസ് യുവാവിനെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും, കസ്റ്റഡിയില്‍ എടുത്തതിന്റെ കാരണം വ്യക്തമാക്കാന്‍ പോലീസ് തയ്യാറാവുന്നില്ല എന്നും കോന്തുരുത്തി ഇടവക വികാരി ഫാ. മാത്യു ഇടശേരി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top