തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം-മുംബൈ സിഎസ്ടി എക്‌സ്പ്രസിന്റെ എഞ്ചിൻ കൊല്ലത്ത് വച്ച് തകരാറിലായി. രാവിലെ ആറ് മണിയോടെ കൊല്ലം ജംഗ്ഷൻ എത്തുന്നതിന് തൊട്ട് മുമ്പാണ് എഞ്ചിൻ തകരാറിലായത്. ഇതേത്തുടർന്ന് ഗതാഗതം അരമണിക്കൂർ വൈകുമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ജനതതാബ്ദി, പരശുറാം എക്‌സ്പ്രസ്, ജയന്തി ജനത തുടങ്ങിയ വണ്ടികൾ പകുതി വഴിയിൽ പിടിച്ചിട്ടിരിക്കുകയാണ്. അതേസമയം, സിഎസ്ടി എക്‌സ്പ്രസിന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. എഞ്ചിൻ വേർപെടുത്തി പുതിയ എഞ്ചിൻ ഘടിപ്പിച്ച ശേഷം യാത്ര പുനഃസ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!