Advertisement

വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ സിപിഎം നേതാവിന് വെട്ടേറ്റു

May 18, 2019
Google News 1 minute Read

വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഎം നേതാവുമായ സിഒടി നസീറിന് വെട്ടേറ്റു. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ രാത്രി 7 മണിയോടെ തലശ്ശേരി കായ്യത്ത് റോഡിൽ വെച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെട്ടി പരിക്കേൽപ്പിച്ചത്.  വയറിലും കൈകളിലും കഴുത്തിനു പിറകിലും വെട്ടേറ്റ നസീറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗമായ നസീർ തലശ്ശേരി നഗരസഭയിലെ മുൻ സിപിഎം കൗൺസിലറുമാണ്. സിപിഎമ്മുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ട നസീർ ഇത്തവണ വടകരയിൽ പി.ജയരാജനെതിരെ മത്സരരംഗത്തെത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ‘മാറ്റി കുത്തിയാൽ മാറ്റം കാണാം’ എന്ന മുദ്രാവാക്യവുമായാണ് വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി നസീർ ജനവിധി തേടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here