Advertisement

ഗ്രീസ്മാൻ വേണ്ട; ബാഴ്സ ഡ്രസ്സിംഗ് റൂമിൽ അസ്വാരസ്യങ്ങൾ

May 19, 2019
Google News 0 minutes Read

മുൻ അത്‌ലറ്റിക്കോ മാഡ്രിഡ് താരം അൻ്റോണിയോ ഗ്രീസ്മാൻ ബാഴ്സയിലേക്കെത്തുന്നതിൽ ടീമംഗങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച ആശങ്ക അവർ ബാഴ്സ പ്രസിഡൻ്റ് ജോസഫ് മരിയ ബർത്തേമുവിനെ അറിയിച്ചിട്ടുണ്ട്. ക്ലബ് ഗ്രീസ്മാനെ സൈൻ ചെയ്താലും ടീമംഗങ്ങൾ തീരുമാനം അനുകൂലിക്കില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മുൻപ് ക്ലബ് നടത്തിയ ട്രാൻസ്ഫറുകളിലൊന്നും ടീമംഗങ്ങൾ അഭിപ്രായ പ്രകടനം നടത്തിയിരുന്നില്ല. എന്നാൽ ഗ്രീസ്മാനെ ടീമിന് ആവശ്യമില്ലെന്ന് ഇവർ ബർത്തേമുവിനോട് ശക്തമായി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണയെ പരസ്യമായി അവഹേളിച്ച ഗ്രീസ്മാൻ്റെ സ്വഭാവം മോശമാണെന്നാണ് ടീമംഗങ്ങളുടെ വിശദീകരണം. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഗ്രീസ്മാനെ സൈൻ ചെയ്യുന്നതിനടുത്ത് ബാഴ്സ എത്തിയെങ്കിലും ഒരു ഡോക്യുമെൻ്ററിയിലൂടെ ഗ്രീസ്മാൻ ബാഴ്സയെ അവഹേളിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here