Advertisement

സഖ്യ ചർച്ചകളുമായി ബിജെപി; മോദി നാളെ ആർഎസ്എസ് അധ്യക്ഷനെ കാണും

May 19, 2019
Google News 0 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സഖ്യ ചർച്ചകൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനൗപചാരിക ചർച്ചകൾക്കാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. ബിജെപി ജനറൽ സെക്രട്ടറി റാം മാധവിനാണ് ഏകോപന ചുമതല. മോദി നാളെ ആർഎസ്എസ് അധ്യക്ഷനെ കാണും. നാഗ്പൂരിലെ കൂടിക്കാഴ്ച്ചയിൽ നിതിൻ ഗഡ്ഗരിയും പങ്കെടുക്കുമെന്ന് സൂചനയുണ്ട്.

വ്യത്യസ്ത പാർട്ടികളുമായി അനൗപചാരിക ചർച്ചകൾ ആരംഭിച്ചു. ബിജു ജനതാദൾ, ബി.എസ്.പി, വൈ.എസ്.ആർ കോൺഗ്രസ്, ടി.ആർ.എസ് എന്നിവരെ മുന്നണിയിലെത്തിക്കാനാണ് നീക്കം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here