ഈജിപ്റ്റിൽ ഗിസ പിരമിഡുകൾക്ക് സമീപം സ്‌ഫോടനം; 16 വിനോദ സഞ്ചാരികൾക്ക് പരിക്ക്

ഈജിപ്റ്റിലെ ഗിസ പിരമിഡുകൾക്ക് സമീപമുണ്ടായ  സ്‌ഫോടനത്തിൽ 16 വിനോദ സഞ്ചാരികൾക്ക് പരിക്കേറ്റു. വിനോദ സഞ്ചാരികളുടെ ബസ്സിനുനേരെയാണ് ഇന്ന് ഉച്ചയോടെ ആക്രമണമുണ്ടായത്. ബസ്സിനു സമീപം വെച്ച് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 25 വിനോദ സഞ്ചാരികളാണ് ബസ്സിനുള്ളിൽ ഉണ്ടായിരുന്നത്. എന്നാൽ സ്‌ഫോടനത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ ഇതേ സ്ഥലത്തുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് വിനോദ സഞ്ചാരികളും ഒരു ടൂർ ഗൈഡും കൊല്ലപ്പെട്ടിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top